This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവികലാപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടത്തനാട്ട്‌ ഉദയവര്‍മത്തമ്പുരാന്‍ (1865-1907) രചിച്ച ഒരു കൃതി. അറുപത്തിനാലു സംസ്‌കൃത കവികളുടെ ജീവചരിത്രമാണ്‌ ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത്‌. കേരളത്തിനു വെളിയിലുള്ള സംസ്‌കൃത സാഹിത്യകാരന്മാരെയാണ്‌ കവികലാപത്തില്‍ അധികവും പരിചയപ്പെടുത്തിയിരിക്കുന്നതെന്ന്‌ വടക്കുംകൂര്‍ രാജരാജവര്‍മ സംസ്‌കൃതസാഹിത്യചരിത്രത്തിന്റെ ആമുഖത്തില്‍ പ്രസ്‌താവിച്ചിരിക്കുന്നു. കവനോദയം മാസിക വഴിക്കാണ്‌ ഈ കൃതി ആദ്യം പ്രസിദ്ധപ്പെടുത്തിയത്‌. "നിരവധി സംസ്‌കൃതകവികളുടെ ചരിത്രം കവനോദയത്തില്‍, കവി കലാപം എന്ന പുസ്‌തകത്തില്‍, ആവിഷ്‌കരിച്ചു'എന്നൊരു പ്രസ്‌താവം മാത്രമേ മഹാകവി ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ കാണുന്നുള്ളു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍