This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവികര്‍ണപൂരന്‍ (16-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കവികര്‍ണപൂരന്‍ (16-ാം ശ.)

എ.ഡി. 16-ാം ശ.ത്തില്‍ ജീവിച്ചിരുന്ന ഒരു സംസ്‌കൃത കവി. ഇദ്ദേഹത്തിന്‌ പരമാനന്ദസേനന്‍ എന്ന മറ്റൊരു പേരും ഉണ്ട്‌. ഇദ്ദേഹം കാഞ്ചനപ്പള്ളിയിലെ ശിവാനന്ദസേനന്റെ പുത്രനായിരുന്നു. കല്‍ക്കത്തയ്‌ക്കു വടക്കുള്ള കുമാരഹട്ടമെന്ന സ്ഥലത്ത്‌ ജീവഗോസ്വാമിയുടെ കീഴിലായിരുന്നു ഇദ്ദേഹം വിദ്യാഭ്യാസം നിര്‍വഹിച്ചത്‌. 1543ല്‍ ചൈതന്യചന്ദ്രാദയമെന്ന നാടകം ഇദ്ദേഹം എഴുതിതീര്‍ത്തതായി കാണുന്നു. പ്രബോധചന്ദ്രാദയത്തിന്റെ മാതൃകയില്‍ എഴുതിയിട്ടുള്ള പ്രസ്‌തുത നാടകത്തില്‍ ചൈതന്യ മഹാപ്രഭുവിന്റെ ജീവചരിത്രമാണ്‌ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്‌. അലങ്കാര കൗസ്‌തുഭം, ചമത്‌കാരചന്ദ്രിക എന്നീ ഗ്രന്ഥങ്ങള്‍ക്കു പുറമേ ആനന്ദവൃന്ദാവന ചമ്പു എന്ന ചമ്പുകാവ്യവും പ്രസ്‌തുത കവിയുടെ കൃതികളായി പ്രചാരത്തിലുണ്ട്‌. അക്ലിഷ്‌ടരമണീയമാണ്‌ ഇദ്ദേഹത്തിന്റെ കാവ്യശൈലി. ചൈതന്യ ചന്ദ്രാദയം നാടകം, സങ്കല്‌പ സൂര്യോദയം, ഭാവനാ പുരുഷോത്തമം മുതലായവ പ്രതിരൂപാത്മക രൂപകങ്ങളുടെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു. വേദാന്തതത്ത്വങ്ങളാണ്‌ ഈ കൃതികളില്‍ മുഖ്യമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്‌.

(പ്രാഫ. ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍