This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഴഞ്ച്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഴഞ്ച്‌

സ്വര്‍ണം, വെള്ളി, മരുന്ന്‌ തുടങ്ങിയവ തൂക്കുന്നതിന്‌ മുന്‍കാലങ്ങളില്‍ കേരളത്തില്‍ ഉപയോഗിച്ചിരുന്ന ഒരു അളവ്‌. പന്ത്രണ്ടു പണമിടയാണ്‌ ഒരു കഴഞ്ച്‌. കഴഞ്ചിന്റെ മൂല്യത്തില്‍ പ്രാദേശികമായ വ്യത്യാസം കാണാം. ഒരു കഴഞ്ചിക്കുരുവിന്റെ തൂക്കം ഏകദേശം ഒരു കഴഞ്ചാണ്‌. ആയുര്‍വേദഗ്രന്ഥങ്ങളിലെല്ലാം കഴഞ്ച്‌ ഭാരയളവായി സ്വീകരിച്ചിട്ടുണ്ട്‌. കഴഞ്ചോ അതിന്റെ വിഭാഗമോ തൂക്കുന്നതിനുപയോഗിക്കുന്ന വെള്ളിക്കോല്‍ പോലെയുള്ള ത്രാസാണ്‌ കഴഞ്ചുകോല്‌ (കഴഞ്ചിക്കോല്‍). കഴഞ്ചു കണക്കിന്‌ തൂക്കാന്‍ ഉപയോഗിക്കുന്ന കട്ടിക്ക്‌ കഴഞ്ചുപടിയെന്നു പറയുന്നു. കഴഞ്ചുകോലില്‍ വിവിധ അളവുകള്‍ രേഖപ്പെടുത്തിയിരിക്കും. പദാര്‍ഥം കഴഞ്ചുകോലിന്റെ തട്ടില്‍ വച്ച്‌ അടയാളങ്ങളില്‍ ചരടുനീക്കി തുലനപ്പെടുത്തിയാണ്‌ പദാര്‍ഥത്തിന്റെ ഭാരം കണക്കാക്കുന്നത്‌. നോ: അളവുകളും തൂക്കങ്ങളും

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B4%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍