This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കള്ളസ്രാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കള്ളസ്രാവ്‌

Tiger Shark

കള്ളസ്രാവ്‌

ഒരിനം സ്രാവ്‌. ശാ.നാ.: ഗാലിയോസെര്‍ഡോ ക്യൂവിയര്‍ (Galioce-rdo cuvier); കുടുംബം: കാര്‍ക്കാരിനിഡേ. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യകുടുംബമാണിത്‌. തുകല്‍സംസ്‌കരണത്തിനുവേണ്ട "കരളെണ്ണ'യ്‌ക്കും (liver oil), തുകലായി ഉപയോഗിക്കാവുന്ന "ഷാര്‍ക്‌സ്‌കിന്നി'നും വേണ്ടിയാണ്‌ ഇവയെ പിടികൂടുന്നത്‌.

ഏറ്റവും ഒതുങ്ങിയ ചാരനിറമുള്ള ശരീരം, വലിയ തല, കൂര്‍ത്തതല്ലാത്തതും ഉന്മധ്യവുമായ "മോന്ത' (snout), വിസ്‌തൃതമായ വായ്‌ എന്നിവയാണ്‌ കള്ളസ്രാവിന്റെ പ്രത്യേകതകള്‍. ഇതിന്റെ മേല്‍ത്താടിയിലായി നീണ്ട കുറെ ചാലുകളുണ്ട്‌. മേല്‍ത്താടിയിലും കീഴ്‌ത്താടിയിലും വാള്‍പോലെയുള്ള പല്ലുകള്‍ ധാരാളമായി കാണപ്പെടുന്നു. ഒന്നാമത്തെ പൃഷ്‌ഠപത്രം പൊങ്ങിയതാണ്‌; ഭുജപത്രങ്ങള്‍ വളരെ വലുതും. പുച്ഛപത്രത്തിന്റെ മുകള്‍ഭാഗത്തെ പകുതി കീഴ്‌ഭാഗത്തേതിനെക്കാള്‍ വളരെ മടങ്ങു വലുതാകുന്നു. നാലു മീ. വരെ നീളം വയ്‌ക്കുന്ന ഈ സ്രാവിന്‌ ശ.ശ. 390 കി.ഗ്രാം ഭാരമുണ്ടാകും.

ഉഷ്‌ണമേഖലയിലെയും മിതോഷ്‌ണമേഖലയിലെയും എല്ലാ സമുദ്രങ്ങളിലും ഈയിനം സ്രാവ്‌ കാണപ്പെടുന്നു. കരീബിയന്‍ദക്ഷിണ ഫ്‌ളോറിഡ പ്രദേശങ്ങളില്‍ ഇത്‌ ധാരാളമായുണ്ട്‌. സമുദ്രാപരിതലത്തിനടുത്തായി കാണപ്പെടുന്ന ഈ സ്രാവ്‌ പലപ്പോഴും ഉള്‍ക്കടലുകളിലും നദീമുഖങ്ങളിലും കടന്നു ചെല്ലാറുമുണ്ട്‌. കൂടുതലും ഇത്‌ രാത്രിയിലാണ്‌ ആഹാരം തേടുന്നത്‌. മറ്റു സ്രാവുകളും തിരണ്ടികളും ഉള്‍പ്പെടെ ഏതിനം സമുദ്രജീവികളെയും ആഹരിക്കാന്‍ ഇത്‌ മടിക്കാറില്ല. ഭക്ഷണസമയത്ത്‌ വളരെയധികം അപകടകാരികളാണിവ.

സന്താനോത്‌പാദനത്തിന്‌ പ്രത്യേകിച്ച്‌ സമയമൊന്നുമില്ല; വര്‍ഷത്തിന്റെ ഏതു സമയത്തും പെണ്‍സ്രാവ്‌ പ്രസവിക്കാറുണ്ട്‌. ഒരു പ്രസവത്തില്‍ 30 മുതല്‍ 50 വരെ കുഞ്ഞുങ്ങളുണ്ടായിരിക്കും. ജനനസമയത്ത്‌ കുഞ്ഞുങ്ങള്‍ക്ക്‌ ഉദ്ദേശം 45 സെ.മീ. നീളമേ വരൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍