This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളിത്തട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളിത്തട്ട്‌

ക്ഷേത്രത്തിനടുത്ത്‌ വിശ്രമത്തിനോ വിനോദങ്ങള്‍ക്കോ ഉപയോഗിക്കാന്‍ വേണ്ടി നിര്‍മിക്കാറുള്ള മണ്ഡപം. നിലത്തുനിന്ന്‌ അല്‌പം ഉയര്‍ത്തിക്കെട്ടി, പലകത്തട്ടോടു കൂടി മണ്ഡപത്തിന്‍െറ ആകൃതിയിലാണ്‌ ഇതു നിര്‍മിക്കുന്നത്‌. കളിത്തട്ടിന്‌ ഭിത്തികള്‍ ഉണ്ടായിരിക്കുകയില്ല. മേല്‍ക്കൂര ഓല മേഞ്ഞതോ ഓടിട്ടതോ ആയിരിക്കും. തുള്ളല്‍, പാഠകം തുടങ്ങിയ കലാപ്രകടനങ്ങളുടെ രംഗവേദിയായും കളിത്തട്ട്‌ ഉപയോഗിക്കും. കുഞ്ചന്‍ നമ്പ്യാര്‍ ആദ്യമായി ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്‌ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ വശത്തുള്ള കളിത്തട്ടിന്മേലായിരുന്നു എന്നു പറയപ്പെടുന്നു. ചീട്ട്‌, ചതുരംഗം തുടങ്ങിയ കളികളില്‍ ഏര്‍പ്പെടാനും കളിത്തട്ട്‌ ഉപയോഗിക്കപ്പെടുന്നു. വഴിപോക്കര്‍ വിശ്രമസ്ഥലമായി ഉപയോഗിക്കുന്നതുകൊണ്ട്‌ കളിത്തട്ടിനെ വഴിയമ്പലമെന്നും പറയാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍