This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളഭക്കൂട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കളഭക്കൂട്ട്‌

അംഗരാഗങ്ങളില്‍ ഒരിനം. അകില്‍, ചന്ദനം, ഗുഗ്‌ഗുലു, മാഞ്ചി, കുങ്കുമപ്പൂവ്‌, കൊട്ടം, ഇരുവേലി, രാമച്ചം എന്നീ എട്ടു സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ്‌ കളഭക്കൂട്ടു തയ്യാറാക്കുന്നത്‌. നെറ്റിയില്‍ കുറി തൊടുന്നതിനും അംഗങ്ങളില്‍ പുരട്ടുന്നതിനും കളഭക്കൂട്ട്‌ പുരാതനകാലങ്ങളില്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. ഉണ്ണുനീലിസന്ദേശം, ലീലാതിലകം, ചന്ദ്രാത്സവം, വടക്കന്‍ പാട്ടുകള്‍ തുടങ്ങിയ പുരാതന കൃതികളിലെല്ലാം നായികമാരുടെ അംഗച്ചമയം വര്‍ണിക്കപ്പെടുമ്പോള്‍ കളഭക്കൂട്ടു പൂശുന്നതിനെപ്പറ്റി പ്രസ്‌താവിച്ചു കാണുന്നുണ്ട്‌.

 
"കുങ്കുമം കൊണ്ടവള്‍ പൊട്ടുകുത്തി
കസ്‌തുരി കളഭങ്ങള്‍ പൂശുന്നുണ്ടേ'
  

എന്ന ഉണ്ണിയാര്‍ച്ചയുടെ ചമയവര്‍ണന ഇതിന്‌ ഉദാഹരണമാണ്‌. മംഗളസൂചകമായി നെറ്റിയില്‍ കളഭക്കൂട്ട്‌ കൊണ്ടു കുറിയണിയിക്കുന്ന ആചാരത്തെപ്പറ്റി വിക്രമാദിത്യകഥകള്‍ മുതലായവയിലും പറഞ്ഞുകാണുന്നു. കളഭക്കൂട്ട്‌ കലശത്തിലാക്കി പൂജിച്ച്‌ ദേവവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്ന കര്‍മത്തെ കളഭകലശം എന്നു പറയുന്നു. നോ: അംഗരാഗങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍