This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലോറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലോറി

Calorie

സി.ജി.എസ്‌. പദ്ധതിയില്‍ താപോര്‍ജത്തിന്റെ മാത്ര. മര്‍ദം സ്ഥിരമായിരിക്കെ, ഒരു ഗ്രാം ജലത്തിന്റെ താപനില 1ºC ഉയര്‍ത്തുന്നതിനാവശ്യമായ ഊര്‍ജം (താപം) ആദ്യകാലത്ത്‌ കലോറിയായി നിര്‍വചിക്കപ്പെട്ടിരുന്നു. എന്നാല്‍ കലോറിയുടെ മൂല്യം ജലത്തിന്റെ താപനിലയെക്കൂടി ആശ്രയിക്കുന്നുവെന്ന്‌ സൂക്ഷ്‌മ പരീക്ഷണങ്ങളില്‍നിന്നു വ്യക്തമായതോടെ കലോറിയുടെ സൂക്ഷ്‌മമായ നിര്‍വചനത്തിന്‌ ജലത്തിന്റെ താപനിലകൂടി കണക്കിലെടുത്തുതുടങ്ങി. ഇതനുസരിച്ച്‌ ഒരു കലോറി എന്നത്‌ മാനകമര്‍ദത്തില്‍ (76 സെ.മീ. മെര്‍ക്കുറി) ഒരു ഗ്രാം ജലത്തിന്റെ താപനില 14.5°Cല്‍ നിന്ന്‌ 15.5ºC വരെ ഉയര്‍ത്തുവാന്‍ ആവശ്യമായ ഊര്‍ജമാണ്‌. 1000 കലോറിയെ ഒരു കിലോ കലോറി (K. Cal.) എന്നു പറയുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്‌ ഓണ്‍ വെയ്‌റ്റ്‌സ്‌ ആന്‍ഡ്‌ മെഷേഴ്‌സ്‌ (പാരിസ്‌1948) ശുപാര്‍ശ ചെയ്‌തതനുസരിച്ച്‌ താപത്തിന്റെ അടിസ്ഥാന മാത്രയായി ജൂള്‍ (J) അംഗീകരിക്കപ്പെട്ടു. ഇതനുസരിച്ച്‌ 1956ലെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്‌ ഓണ്‍ പ്രാപ്പര്‍ട്ടീസ്‌ ഒഫ്‌ സ്റ്റീം (ലണ്ടന്‍), കലോറി (Cal IT) ജൂളിന്റെ ഒരു ഗുണിതമായി നിര്‍വചിക്കപ്പെട്ടു: Cal IT = 4.1868 J.

ശരീരത്തിനു വേണ്ട ഊര്‍ജത്തിന്റെ അളവു നിശ്ചയിക്കുന്നത്‌ കലോറിയെ അടിസ്ഥാനമാക്കിയാണ്‌. ഇന്ന്‌ എല്ലാ ഭക്ഷ്യവസ്‌തുക്കളുടെയും "കലോറി മൂല്യം' തിട്ടപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ പോഷണശാസ്‌ത്രത്തില്‍ ഒരു കലോറി എന്നത്‌ സൂചിപ്പിക്കുന്നത്‌ ഒരു കിലോ കലോറി എന്നാണ്‌. ഈ അര്‍ഥത്തില്‍ കാര്‍ബോഹൈഡ്രറ്റും പ്രാട്ടീനും ഗ്രാമൊന്നിന്‌ നാല്‌ കലോറി വീതം ഊര്‍ജം നല്‌കുമ്പോള്‍ കൊഴുപ്പ്‌ ഗ്രാമൊന്നിനു ഒന്‍പത്‌ കലോറി നല്‌കുന്നു. വെള്ളം, ലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ പദാര്‍ഥങ്ങളും ശരീരത്തിനു വേണ്ട ഊര്‍ജം നല്‌കുന്നുണ്ട്‌. നോ: ആഹാരക്രമങ്ങള്‍; പോഷണശാസ്‌ത്രം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B5%8B%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍