This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലോമല്‍ ഇലക്‌ട്രാഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലോമല്‍ ഇലക്‌ട്രാഡ്‌

Calomel Electrode

കലോമല്‍ ഇലക്‌ട്രാഡ്‌

ധാരാളം കലോമല്‍ ചേര്‍ത്ത്‌ കലക്കി പൂരിതമാക്കിയ പൊട്ടാസിയം ക്ലോറൈഡ്‌ ലായനി ഇലക്‌ട്രാളിക പ്രാവസ്ഥയായും മെര്‍ക്കുറി ലോഹം ലോഹപ്രാവസ്ഥയായും സമ്മേളിക്കുന്ന ഒരു വ്യുത്‌ക്രമണീയഇലക്‌ട്രാഡ്‌ (reversible electrode). ലോഹംലോഹലവണം അയോണ്‍ (metal - metal salt Iron) എന്നിവയടങ്ങുന്ന ഇനം വ്യുത്‌ക്രമണീയ ഇലക്‌ട്രാഡാണിത്‌. ഒരു ലോഹ(Hg)വും അതിന്റെ തന്നെ അല്‌പലേയത്വമുള്ള ലവണ(Hg2 Cl2)വും ലോഹലവണത്തിലുള്ള ഋണ അയോണ്‍ (anion) അടങ്ങുന്ന മറ്റൊരു ലേയ ലവണവും (KCl) ഉള്‍ക്കൊള്ളുന്ന കലോമല്‍ ഇലക്‌ട്രാഡ്‌ സംവിധാനം ചെയ്യുന്നത്‌ ഇപ്രകാരമാണ്‌.

Hg, Hg2 Cl2(S), KClaq

ഇരുവശങ്ങളിലും ട്യൂബുകളുള്ള ഒരു ഗ്ലാസ്‌ ട്യൂബിന്റെ അടിയിലായി ശുദ്ധമായ മെര്‍ക്കുറിയും അതിനു മുകളിലായി കലോമലും എടുക്കുന്നു. കലോമലിനു മുകളിലായി വലതുവശത്തുള്ള ട്യൂബിലൂടെ ഗഇഹ ഒഴിക്കുന്നു. ഇടതുവശത്തുള്ള ട്യൂബ്‌ നിറഞ്ഞിരിക്കുന്ന വിധത്തില്‍ ഗഇഹ ആവശ്യമാണ്‌. ഡെസിനോര്‍മല്‍ (O.I.N), നോര്‍മല്‍ (IN), പൂരിത ഗഇഹ ലായനികള്‍ ഉപയോഗിക്കാറുണ്ട്‌. ഗ്ലാസ്‌ കുഴലില്‍ ഉരുക്കിപ്പിടിപ്പിച്ച ഒരു പ്ലാറ്റിനം ശലാകയാണ്‌ വൈദ്യുതപരിപഥവുമായി ഇലക്‌ട്രാഡിനെ ബന്ധിപ്പിക്കുന്നത്‌.

നിരോക്‌സീകരണ പ്രതിപ്രവര്‍ത്തനമാണ്‌ ഇലക്‌ട്രാഡില്‍ നടക്കുന്നത്‌. അല്‌പലേയത്വമുള്ള മെര്‍ക്കുറസ്‌ ക്ലോറൈഡ്‌ (കലോമല്‍) ലഭ്യമാക്കുന്ന Hg2+ അയോണുകള്‍ക്ക്‌ ഇലക്‌ട്രാഡില്‍ വച്ച്‌ ചാര്‍ജ്‌ നഷ്ടമാകുന്നു. അങ്ങനെ കൂടുതല്‍ കൂടുതല്‍ കലോമല്‍ ലായനിയിലേക്ക്‌ കടക്കുന്നു. തത്‌ഫലമായി ലായനിയില്‍ Cl- അയോണുകളുടെ സാന്ദ്രത കൂടുന്നു.

ഇതില്‍നിന്ന്‌ Cl- അയോണുകളെ അടിസ്ഥാനമാക്കി കലോമല്‍ ഇലക്‌ട്രാഡ്‌ ഉത്‌ക്രമണീയമാണെന്ന്‌ കാണാം. ഇതിന്റെ പൊട്ടന്‍ഷ്യല്‍ ഗഇകന്റെ സാന്ദ്രതയെ (Cl- അയോണിന്റെ ക്രിയാശീലതയെ) ആശ്രയിച്ചിരിക്കും. പൊട്ടന്‍ഷ്യല്‍ നിര്‍ണയങ്ങളില്‍ അനുയോജ്യമായ ഒരു കലോമല്‍ ഇലക്‌ട്രാഡാണ്‌ സാധാരണയായി പ്രമാണ ഇലക്‌ട്രാഡായി ഉപയോഗിക്കുന്നത്‌.


ചിത്രം:Vol6 6372 1.jpg

ഇവയില്‍ പൂരിത കലോമല്‍ ഇലക്‌ട്രാഡാണ്‌ മിക്കവാറും ഉപയോഗിച്ചു വരുന്നത്‌. ഇതേ തത്ത്വം ഉപയോഗിച്ച്‌ ദണ്ഡിന്റെ രൂപത്തിലുള്ള ഇലക്‌ട്രാഡുകള്‍ ഇപ്പോള്‍ വന്‍തോതില്‍ നിര്‍മിക്കുന്നുണ്ട്‌.

(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍