This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറ്റാല്‍ ഹുയുക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറ്റാല്‍ ഹുയുക്‌

Catal huyuk

കറ്റാല്‍ ഹുയുക്‌

മധ്യപൂര്‍വദേശത്തു കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ നവീന ശിലായുഗ സങ്കേതം. തുര്‍ക്കി (അനതോലിയ)യിലെ കൊണ്‍യാ ഇല്‍ പ്രവിശ്യയിലെ കുയ്‌റാക്കു സമീപം സ്ഥിതിചെയ്യുന്നു. ചുറ്റുമുള്ള സമതലപ്രദേശം ഒരുകാലത്ത്‌ വന്‍കിട കാര്‍ഷിക, കന്നുകാലിവളര്‍ത്തല്‍ കേന്ദ്രമായിരുന്നു എന്നു കരുതപ്പെടുന്നു. ബ്രിട്ടീഷ്‌ പുരാവസ്‌തു ശാസ്‌ത്രജ്ഞനായ ജെയിംസ്‌ മെല്ലാര്‍ട്ട്‌ 196165ല്‍ നടത്തിയ ഉത്‌ഖനനങ്ങള്‍ നവീന ശിലായുഗകാലത്ത്‌ അനതോലിയ ഒരു വികസിതസംസ്‌കാരത്തിന്റെ കേന്ദ്രമായിരുന്നുവെന്ന്‌ സൂചന നല്‌കുന്നു. കറ്റാല്‍ഹുയുക്കിലെ ആദികാല കെട്ടിടനിര്‍മാണം ബി.സി. 6700ലും അവസാനത്തേത്‌ ബി.സി. 5650ലും ആയിരിക്കാനാണു സാധ്യത എന്നു ഗവേഷകന്മാര്‍ കരുതുന്നു. ചെളിക്കല്ലുകൊണ്ട്‌ സമകോണാകൃതിയില്‍ നിര്‍മിച്ച ഭവനങ്ങളാണ്‌ അന്നുണ്ടായിരുന്നത്‌. മേല്‍ക്കൂര വഴി മരയേണിയിലൂടെയായിരുന്നിരിക്കണം ആളുകള്‍ വീട്ടിനുള്ളിലേക്കും പുറത്തേക്കും കടന്നിരുന്നത്‌. ഭക്ഷ്യധാന്യങ്ങളും എണ്ണക്കുരുക്കളും അണ്ടിപ്പരിപ്പുകളും ധാരാളമായി കൃഷിചെയ്‌തിരുന്നുവെന്നതിനു തെളിവുണ്ട്‌. കന്നുകാലി വളര്‍ത്തലും അന്ന്‌ പ്രചാരത്തിലിരുന്നു. മൃതശരീരം വീട്ടി നുള്ളില്‍ത്തന്നെ മറവുചെയ്യുകയായിരുന്നു പതിവ്‌. അസ്ഥി ശേഖരിച്ച്‌ ഉറങ്ങുന്നതിനുള്ള മണ്‍തിട്ടയ്‌ക്കടിയില്‍ സൂക്ഷിച്ചിരുന്നു. കെട്ടിടങ്ങളുടെ ചുവരുകള്‍ മനോഹര ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ചിത്രങ്ങളും ശില്‌പങ്ങളും എണ്ണത്തില്‍ കൂടുതല്‍ കാണപ്പെട്ട മുറികള്‍ ആരാധനാ സ്ഥാലങ്ങളോ സമ്മേളനവേദികളോ ആയിരുന്നിരിക്കാം എന്നാണ്‌ അനുമാനം. ഈ കാലഘട്ടത്തിലെ കലയ്‌ക്ക്‌ പ്രാചീനശിലായുഗത്തിലെ ഉത്തരാര്‍ധത്തെ കലയുമായുണ്ടായിരുന്ന ബന്ധം സൂചിപ്പിക്കുന്നവയാണ്‌ ഈ ചിത്രരചനകള്‍. വര്‍ഗഭേദങ്ങളില്ലാതെ താരതമ്യേന തുല്യനിലയിലാണ്‌ ഇവിടെ ജനങ്ങള്‍ കഴിഞ്ഞിരുന്നത്‌ എന്നാണ്‌ വീടുകളുടെ സമാനഘടനകള്‍ സൂചിപ്പിക്കുന്നത്‌. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അധികാരങ്ങളും സ്വാതന്ത്യ്രവുമുണ്ടായിരുന്ന സമൂഹമാണ്‌ കറ്റാല്‍ ഹുയുകിലേത്‌ എന്നും ആധുനിക ഗവേഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി. നോ: കപ്പഡോഷ്യ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍