This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറി

പ്രധാന ഭക്ഷ്യപദാര്‍ഥത്തോടൊപ്പം കഴിക്കാന്‍ പാകപ്പെടുത്തുന്ന ഉപദംശം. വ്യഞ്‌ജനങ്ങളും തേങ്ങയും മറ്റും അരച്ചുണ്ടാക്കുന്ന അരപ്പ്‌ അഥവാ കറിക്കൂട്ട്‌ പച്ചക്കറി, മത്സ്യം, മാംസം എന്നിവയോട്‌ ചേര്‍ത്താണ്‌ കറികള്‍ തയ്യാറാക്കുക. ഓരോ രാജ്യത്തെയും കറികള്‍ക്ക്‌ അവയുടേതായ സവിശേഷതകളുണ്ട്‌. പാശ്ചാത്യര്‍ ഇന്ത്യാക്കാരെ അപേക്ഷിച്ച്‌ വളരെക്കുറച്ചു വ്യഞ്‌ജനങ്ങളേ ഉപയോഗിക്കുന്നുള്ളു; മാത്രമല്ല, അവര്‍ക്ക്‌ എരിവും വളരെ കുറവായിരിക്കണം. ദക്ഷിണേന്ത്യന്‍ രീതിയിലുള്ള സദ്യകള്‍ക്ക്‌ ഉപ്പുകറി (ഉപ്പേരി, ഉപ്പിലിട്ടത്‌ മുതലായവ), എരിച്ചകറി, കൂട്ടുകറി, പുളിങ്കറി, മധുരക്കറി (പ്രഥമന്‍, പായസം മുതലായവ) എന്നിങ്ങനെ പല പ്രധാനവിഭവങ്ങളും ഉണ്ടായിരിക്കും. ഇവയ്‌ക്കോരോന്നിനും ഉപവിഭാഗങ്ങളുമുണ്ട്‌. അടിയന്തിരങ്ങളോടനുബന്ധിച്ചുള്ള സദ്യയുടെ ഒരുക്കായി "കറിക്കുവെട്ട്‌' എന്നൊരു ചടങ്ങുതന്നെ കേരളത്തില്‍ ആചരിക്കപ്പെടുന്നുണ്ട്‌. കരപ്രമാണിമാരുടെ സാന്നിധ്യത്തില്‍ ഗണപതിക്കു വച്ചശേഷം പച്ചക്കറികള്‍ നുറുക്കുന്ന ചടങ്ങാണിത്‌. പഴയകാലത്ത്‌ ജന്‌മിക്ക്‌ കുടിയാന്‍ ആണ്ടുതോറും ജന്മിഭോഗത്തിന്റെ ഭാഗമായി കറിക്കോപ്പ്‌ എത്തിച്ചുകൊടുക്കുന്ന സമ്പ്രദായം കേരളത്തിലുണ്ടായിരുന്നു. കറിച്ചക്ക, തേങ്ങ, മുളക്‌, കിഴങ്ങുവര്‍ഗങ്ങള്‍ മുതലായവയാണ്‌ ഇതില്‍ സാധാരണ ഉണ്ടായിരിക്കുക.

സംഘക്കളി, കൂടിയാട്ടം തുടങ്ങിവയില്‍ അശനപുരുഷാര്‍ഘത്തെക്കുറിച്ചു പറയുമ്പോള്‍ കറിശ്ലോകങ്ങള്‍ ചൊല്ലുക പതിവുണ്ടായിരുന്നു. കറികളുടെ ഇനം, സ്വാദ്‌, തുടങ്ങിയവയെ ആസ്വാദനരൂപത്തില്‍ ഈ ശ്ലോകത്തില്‍ വിവരിക്കും. നോ: പാചകശാസ്‌ത്രം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍