This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറാ, കാര്‍ലോ (1881 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറാ, കാര്‍ലോ (1881 - 1966)

ഇറ്റാലിയന്‍ ചിത്രകാരന്‍. 1881ല്‍ ക്വാര്‍ഗ്‌നെന്റോ എന്ന സ്ഥലത്ത്‌ ജനിച്ചു. ചിത്രരചനയിലുള്ള പ്രാരംഭശിക്ഷണം മിലാനില്‍ നിന്ന്‌ നേടിയശേഷം ക്ലാസ്സിക്കല്‍ ശൈലിയിലുള്ള ചിത്രരചന അഭ്യസിക്കുകയുണ്ടായി. ഫ്യൂച്ചറിസത്തില്‍ ആകൃഷ്ടനായ കറാ 1909 മുതല്‍ ആറു കൊല്ലത്തോളം "ഫ്യൂച്ചറിസം', "ക്യൂബിസം' എന്നീ ചിത്രകലാപ്രസ്ഥാനങ്ങളെക്കുറിച്ച്‌ പഠനം നടത്തുകയും ഇവ രണ്ടും കൂട്ടിക്കലര്‍ത്തി സ്വന്തമായ ഒരു ശൈലിയില്‍ ചിത്രരചന നടത്തിവരികയും ചെയ്‌തു.

1916ല്‍ "പിറ്റുറാ മെറ്റാഫിസിക്കാ'യുടെ ഉപജ്ഞാതാവായ ഗിയോര്‍ഗിയോ ഡി. ചിറിക്കോയുടെ ചിത്രരചനാശൈലി കറാ ആവിഷ്‌കരിക്കാന്‍ തുടങ്ങി. ചിറിക്കോയുടെ സ്വാധീനത്താല്‍ ഇദ്ദേഹം അതിഭൗതികത (metaphysics) പ്രകടമാക്കുന്ന ചില ചിത്രങ്ങള്‍ വരയ്‌ക്കുകയുണ്ടായി. ചിറിക്കോയെ അഌകരിച്ചുവരച്ച ചിത്രങ്ങളാണ്‌ മെറ്റാഫിസിക്കല്‍ മ്യൂസ്‌, എന്‍ചാന്റഡ്‌ റൂം എന്നിവ. പില്‌ക്കാലത്ത്‌ ഫ്രഞ്ച്‌ജര്‍മന്‍ ചിത്രരചനാ ശൈലികളില്‍ നിന്നും ചിറിക്കോ സ്വീകരിച്ചിട്ടുള്ള ആശയങ്ങള്‍ കറാ ബഹിഷ്‌കരിക്കുകയും ഗിയോത്തോയുടെ സ്വാധീനത്തിഌ വിധേയനാവുകയും ചെയ്‌തു.

നോവേസെന്റോ ഇറ്റാലിയാനോ (Novecento Italiano)എന്ന കലാസംഘടനയുടെ സ്ഥാപനകാലം (1922) തൊട്ട്‌ കറാ അതിലെ പ്രധാനാംഗമായിരുന്നു. ഇദ്ദേഹം 1966ല്‍ മിലാനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍