This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറഗന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറഗന്മാര്‍

സൈബീരിയന്‍ ജനവര്‍ഗം. തെക്കന്‍ സൈബീരിയയിലെ സയാന്‍ പര്‍വതനിരകളില്‍ നിവസിക്കുന്ന ഇക്കൂട്ടര്‍ നൂറ്റാണ്ടുകളായി ടര്‍ക്കിഷ്‌ ഭാഷയാണ്‌ സംസാരിച്ചു വരുന്നത്‌. അലഞ്ഞുതിരിഞ്ഞു വേട്ടയാടിയും റെയിന്‍ഡീയറിനെ മേച്ചും ആണ്‌ ഇവര്‍ ഉപജീവനം കഴിച്ചിരുന്നത്‌. എന്നാല്‍ 17-ാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഇക്കൂട്ടര്‍ റഷ്യക്കാരുമായി സമ്പര്‍ക്കത്തിലാവുകയും റഷ്യന്‍ സാംസ്‌കാരിക സ്വാധീനത്തിന്‌ വിധേയരാവുകയും ചെയ്‌തു. തത്‌ഫലമായി ഇവര്‍ ഒരിടത്ത്‌ സ്ഥിരതാമസമാക്കുകയും പരമ്പരാഗതമായ കൂടാരങ്ങള്‍ക്കു പകരം റഷ്യന്‍ മാതൃകയില്‍ തടികൊണ്ടുള്ള വീടുകള്‍ നിര്‍മിച്ചു തുടങ്ങുകയും ചെയ്‌തു. മക്കത്തായമാണ്‌ ഇവരുടെ ദായക്രമം. തുബലര്‍, തോഫലര്‍ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നുണ്ട്‌; ഇവരുടെ അംഗീകൃതവര്‍ഗനാമം തോഫലര്‍ എന്നാണ്‌. ഇന്ന്‌ ഇവരുടെ ജനസംഖ്യ ആയിരത്തില്‍ താഴെ മാത്രമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍