This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണാര്‍വോണ്‍, ജോര്‍ജ്‌ എഡ്വേഡ്‌ സ്റ്റാന്‍ഹോപ്‌ മോളിനക്‌സ്‌ ഹെര്‍ബര്‍ട്ട്‌ (1866 - 1923)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണാര്‍വോണ്‍, ജോര്‍ജ്‌ എഡ്വേഡ്‌ സ്റ്റാന്‍ഹോപ്‌ മോളിനക്‌സ്‌ ഹെര്‍ബര്‍ട്ട്‌ (1866 - 1923)

Carnarvon, George Edward Stanhope Molyneux Herbert

ജോര്‍ജ്‌ എഡ്വേഡ്‌ കര്‍ണാര്‍വോണ്‍

ബ്രിട്ടീഷ്‌ ഈജിപ്‌റ്റോളജിസ്റ്റ്‌. 1866 ജൂണ്‍ 26നു ബെര്‍ക്ഷയറില്‍ ജനിച്ചു. ഈറ്റണിലും കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പുരാവസ്‌തുശാസ്‌ത്രത്തില്‍ തത്‌പരനായിരുന്ന ഇദ്ദേഹം 1906ല്‍ സ്വന്തനിലയില്‍ ഉത്‌ഖനനങ്ങളാരംഭിച്ചു. ഹൊവാര്‍ഡ്‌ കാര്‍ട്ടര്‍ എന്ന പ്രശസ്‌ത ഉത്‌ഖനനവിദഗ്‌ധന്റെ മേല്‍നോട്ടത്തിലാണ്‌ കര്‍ണാര്‍വോണ്‍ പുരാവസ്‌തുഗവേഷണങ്ങള്‍ നടത്തിയത്‌. ഇവര്‍ ഒത്തുചേര്‍ന്ന്‌ ഈജിപ്‌തിലെ വാലി ഒഫ്‌ ദ കിങ്‌സില്‍ (Valley of the Kings) ഉത്ഖനനത്തിലേര്‍പ്പെട്ടു. 12ഉം 18ഉം രാജവംശങ്ങളിലെ നിരവധി ശവകുടീരങ്ങള്‍ ഇവര്‍ കണ്ടെത്തി. തുത്തന്‍ഖാമന്റെ ശവകുടീരത്തിന്റെ പ്രവേശനദ്വാരം കണ്ടെത്താന്‍ കഴിഞ്ഞതാണ്‌ ഇവരുടെ ഏറ്റവും പ്രധാന നേട്ടം (1922). സ്വര്‍ണവും മറ്റു അമൂല്യവസ്‌തുക്കളും കൊണ്ട്‌ നിറച്ച നിരവധി മുറികളും ഇടനാഴികളുമുള്ള ഈ ശവകുടീരത്തിനുള്ളില്‍ അതുവരെ ആരും കടന്നെത്തിയിട്ടില്ലായിരുന്നു. ശവകുടീരത്തിന്റെ ഉത്‌ഖനനം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ (1923 ഏ. 5) ഇദ്ദേഹം നിര്യാതനായി. ഫൈവ്‌ ഇയേര്‍സ്‌ എക്‌സ്‌പ്ലൊറേഷന്‍സ്‌ അറ്റ്‌ തീബ്‌സ്‌ (1912) എന്ന പഠന റിപ്പോര്‍ട്ട്‌ തയ്യറാക്കിയവരില്‍ കര്‍ണാര്‍വോണും ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍