This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണം മല്ലേശ്വരി (1975 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ണം മല്ലേശ്വരി (1975 - )

Karnam Malleswari

കര്‍ണം മല്ലേശ്വരി

ഇന്ത്യന്‍ ഭാരോദ്വാഹക. ഒളിമ്പിക്‌ മെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയാണിവര്‍. 1975 ജൂണ്‍ ഒന്നിന്‌ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത്‌ ജനിച്ചു. ഭാരോദ്വഹനത്തില്‍ പരിശീലനം നേടിയശേഷം 1975ല്‍ ലോക ഭാരോദ്വഹന ടൈറ്റില്‍ നേടി. 113 കി.ഗ്രാം ഭാരോദ്വഹനം നടത്തി പുതിയ റിക്കാര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്‌തു. 1975ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മല്ലേശ്വരി വിജയം നേടി. 1997ലെ സീനിയര്‍ നാഷണല്‍ വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം റിക്കാഡ്‌ തിരുത്തുകയും 1978ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടുകയും ചെയ്‌തു.

1999ല്‍ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുവാന്‍ മല്ലേശ്വരിക്ക്‌ കഴിഞ്ഞില്ലെങ്കിലും 2000ല്‍ നടന്ന ഏഷ്യന്‍ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ്‌ മെഡല്‍ നേടി. അതേവര്‍ഷം സിഡ്‌നിയില്‍ നടന്ന ഒളിമ്പിക്‌ മത്സരങ്ങളില്‍ വെങ്കലമെഡല്‍ നേടി ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്‌ വനിതാജേതാവായി മാറി.

199596 ലെ രാജീവ്‌ഗാന്ധി ഖേല്‍ രത്‌നാ അവാര്‍ഡും 1999ലെ പദ്‌മശ്രീപുരസ്‌കാരവും കര്‍ണം മല്ലേശ്വരിക്ക്‌ ലഭിക്കുകയുണ്ടായി. അര്‍ജുന അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍