This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ട്ടിസ്‌, ലയണല്‍ ജോര്‍ജ്‌ (1872 - 1955)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര്‍ട്ടിസ്‌, ലയണല്‍ ജോര്‍ജ്‌ (1872 - 1955)

ലയണല്‍ ജോര്‍ജ്‌ കര്‍ട്ടിസ്‌

ബ്രിട്ടീഷ്‌ ഭരണതന്ത്രജ്ഞനും സാഹിത്യകാരനും. ഹെര്‍ഫോര്‍ഡ്‌ ഷയറിലെ കോടിങ്‌ടനില്‍ 1872 മാ. 7നു കര്‍ട്ടിസ്‌ ജനിച്ചു. ഹെയ്‌ലിബറി കോളജ്‌, ന്യൂ കോളജ്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം അഭിഭാഷകനായി ജീവിതമാരംഭിച്ചു. ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ്‌ ഹൈക്കമ്മിഷണര്‍ ആല്‍ഫ്രഡ്‌ മില്‍മറുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ട്രാന്‍സ്‌വാള്‍ ഭരണകൂടത്തില്‍ പല ഉദ്യോഗങ്ങളും വഹിച്ചിരുന്ന ഇദ്ദേഹം 1907ല്‍ ഈ പദവികളെല്ലാം രാജിവച്ചു. ദക്ഷിണാഫ്രിക്കയിലെ നാല്‌ ബ്രിട്ടീഷ്‌ കോളനികളെ ഏകീകരിക്കാനായിരുന്നു പിന്നീട്‌ കര്‍ട്ടിസിന്റെ ശ്രമം. ഒരു ഫെഡറല്‍ ലോകവ്യവസ്ഥ സംസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ ശേഷിച്ച ജീവിതകാലം ചെലവഴിച്ചത്‌. ഇദ്ദേഹത്തിന്റെ ലിബറല്‍ സാമ്രാജ്യത്വചിന്തയ്‌ക്കു പ്രചാരണം ലഭിക്കാന്‍ 1910ല്‍ ഇദ്ദേഹം റൗണ്ട്‌ ടേബിള്‍ എന്ന ത്രമാസികം തുടങ്ങി. 1912ല്‍ ഓക്‌സ്‌ഫഡില്‍, കൊളോനിയല്‍ ചരിത്രലക്‌ചററായി ഇദ്ദേഹത്തെ നിയമിച്ചു. 1920ല്‍ ഇദ്ദേഹം സ്ഥാപിച്ച സ്ഥാപനമാണ്‌ പില്‌ക്കാലത്ത്‌ വളര്‍ന്ന്‌ പ്രസിദ്ധമായ "റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ്‌' ആയത്‌. 1921 മുതല്‍ 24 വരെ അയര്‍ലണ്ടിലെ കൊളോണിയല്‍ ആഫീസ്‌ അഡ്വൈസറായിരുന്നു. കര്‍ട്ടിസ്സിന്റെ ഏറ്റവും വിഖ്യാതകൃതിയാണ്‌ ദ കോമണ്‍വെല്‍ത്ത്‌ ഒഫ്‌ നേഷന്‍സ്‌ (1916). സാമ്രാജ്യം എന്ന വാക്കിന്‌ പകരം "കോമണ്‍വെല്‍ത്ത്‌' ആക്കിയത്‌ കര്‍ട്ടിസ്‌ ശ്രമിച്ചതിന്റെ ഫലമായിട്ടാണ്‌. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച്‌ രചിച്ച ഗ്രന്ഥങ്ങളാണ്‌ ഡയാര്‍ക്കി (1921), ദ ക്യാപ്പിറ്റല്‍ ക്വസ്റ്റ്യന്‍ ഒഫ്‌ ചൈന (1932) എന്നിവ. ഒരു ലോകഫെഡറേഷനുവേണ്ടി കര്‍ട്ടിസ്‌ വാദിച്ചിരിക്കുന്നത്‌ സിവിറ്റസ്‌ ദെയ്‌ (Civitas Dei, 3 Vols. 1934-37) എന്ന ഈ കൃതിയിലൂടെയാണ്‌. 1955 ന. 24നു കര്‍ട്ടിസ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍