This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരൊലിന്‍, ആന്‍സ്‌ബാ(പ)ക്കിലെ (1683-1737)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരൊലിന്‍, ആന്‍സ്‌ബാ(പ)ക്കിലെ (1683-1737)

Caroline of Ansb(p)ach

ആന്‍സ്‌ബാക്കിലെ കരൊലിന്‍

ഗ്രറ്റ്‌ ബ്രിട്ടനിലെയും അയര്‍ലണ്ടിലെയും രാജാവായിരുന്ന ജോര്‍ജ്‌ II (1683-1760)ന്റെ പട്ടമഹിഷി. ബ്രാന്‍ഡന്‍ബര്‍ഗ്‌ ആന്‍സ്‌ബാക്കിലെ പ്രഭു ജോണ്‍ ഫ്രഡറിക്കിന്റെ പുത്രിയായി ജര്‍മനിയിലെ ആന്‍സ്‌ബാക്കില്‍ 1683 മാ. നു വില്‍ഹെല്‍മിനാ കരൊലിന്‍ ജനിച്ചു. ഹാനോവറിലെ രാജകുമാരനായിരുന്ന ജോര്‍ജ്‌ അഗസ്റ്റസ്‌ 1705ല്‍ ഇവരെ വിവാഹം ചെയ്‌തു. 1727ല്‍ ജോര്‍ജ്‌ IIരാജാവായി സ്ഥാനാഭിഷിക്‌തനായതോടെ കരൊലിന്‍ പട്ടമഹിഷിയായി. ജോര്‍ജ്‌ II ന്റെ ഭരണത്തിന്റെ ആദ്യത്തെ പത്തുവര്‍ഷക്കാലം ബ്രിട്ടനിലെ പൊതുജീവിതത്തില്‍ കരൊലിന്‍ വലിയ പങ്കു വഹിച്ചു. രാജാവിന്റെ അസാന്നിധ്യത്തില്‍ അവര്‍ റീജന്റായി നാലു തവണ (1729, 1732, 1735, 1736-37) രാജ്യം ഭരിച്ചു. റോബര്‍ട്ട്‌ വാല്‍പോളിനെ പ്രധാനമന്ത്രിയാക്കുന്നതിലും ബ്രിട്ടന്റെ വിദേശനയം നിയന്ത്രിക്കുന്നതിലും ഇവര്‍ വലിയ പങ്കു വഹിച്ചു. 1737 ന. 20ന്‌ ഇവര്‍ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍