This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കരൂസ്, മാര്‍ക്കസ് ഒറേലിയസ് (222 - 283)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കരൂസ്, മാര്‍ക്കസ് ഒറേലിയസ് (222 - 283)
Carus, Marcus Aurelius
റോമാ ചക്രവര്‍ത്തി. ഡാല്‍മേഷ്യയിലെ നെറോണയില് 222ല്‍ ജനിച്ചു. ആഫ്രിക്കക്കാരനായിരുന്നു പിതാവ്. മാതാവ് റോമന്കാരിയും. 282ല്‍ പ്രാബസിന്റെ (Probus) വെധത്തോടെ, റോമന്‍ പട്ടാളം, കരൂസിനെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. ഇദ്ദേഹം സാര്മേഷ്യന്മാരുടെ (Sarmatians) മേല്‍ വിജയം നേടി; പേര്‍ഷ്യയുമായുള്ള യുദ്ധം തുടരുകയും ചെയ്തു. വമ്പിച്ച സേനയുമായി ത്രസ്, ഏഷ്യാമൈനര്‍ എന്നിവയിലൂടെ കരൂസ് മുന്നേറി. മെസോപ്പൊട്ടേമിയയെ തകര്‍ത്ത് സെല്യൂസിദ് തലസ്ഥാനമായ സെല്യൂഷ്യയുടെ ഭരണാധിപനായി. ടൈഗ്രീസ് കടന്നും ആക്രമണം തുടര്‍ന്നു. 283ല്‍ മെസപ്പൊട്ടേമിയയിലെ ടെസിഫോണിനു സമീപം വച്ച് കരൂസ് അന്തരിച്ചു.