This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുവാറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുവാറ്റ

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വടക്കു പടിഞ്ഞാറ്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത്‌. കരുവാറ്റ വില്ലേജും കുമാരപുരം വില്ലേജിന്റെ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ്‌ കരുവാറ്റ പഞ്ചായത്തും വില്ലേജും. കരുവാറ്റ വില്ലേജിന്റെ വിസ്‌തൃതി 14.4 ച.കി.മീ. ആണ്‌; ജനസംഖ്യ: 15,299 (2001). 1746ല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ കായംകുളം പിടിച്ചടക്കുന്നതുവരെ ആ രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയില്‍പ്പെട്ട പ്രദേശങ്ങളായിരുന്നു കരുവാറ്റ. മാര്‍ത്താണ്ഡവര്‍മയും രാമയ്യന്‍ ദളവയും ഇവിടെ താവളമടിച്ചുകൊണ്ടാണ്‌ ചെമ്പകശ്ശേരി രാജ്യവുമായി യുദ്ധം നടത്തിയത്‌. പഞ്ചായത്തിന്റെ പടിഞ്ഞാറേ ഭാഗങ്ങളിലെ ജനങ്ങളില്‍ ഏറിയ പങ്കും കയര്‍ പിരിക്കലും ചെമ്മീന്‍ പൊളിക്കലും തൊഴിലായി സ്വീകരിച്ചവരാണ്‌. ദേശീയപാത 47 ഈ പഞ്ചായത്തില്‍ക്കൂടി കടന്നുപോകുന്നു. കരമാര്‍ഗമായും ജലമാര്‍ഗമായും ഗതാഗതസൗകര്യങ്ങള്‍ വേറെയുമുണ്ട്‌. എന്‍.എസ്‌.എസ്സിന്റെ ആദ്യകാലവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന്‌ കരുവാറ്റ ഇംഗ്ലീഷ്‌ ഹൈസ്‌കൂളാണ്‌. ഒരു ക്ഷയരോഗ ശുശ്രൂഷാകേന്ദ്രം ഇവിടത്തെ പ്രധാനപ്പെട്ട ഒരു പൊതുസ്ഥാപനമാണ്‌.

കുറിച്ചിക്കല്‍ ഭഗവതിക്ഷേത്രം, കളരിക്കല്‍ ഭഗവതിക്ഷേത്രം എന്നിവ സ്ഥലത്തെ പ്രസിദ്ധങ്ങളായ രണ്ട്‌ ക്ഷേത്രങ്ങളാണ്‌.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍