This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരന്‍, പട്ടത്തുവിള (1927 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുണാകരന്‍, പട്ടത്തുവിള (1927 - 85)

പട്ടത്തുവിള കരുണാകരന്‍

മലയാളത്തിലെ പ്രശസ്‌തനായ ചെറുകഥാകൃത്ത്‌. 1927 ജൂലൈയില്‍ കൊല്ലത്തു പട്ടത്തുവിളവീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു‌ശേഷം മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ നിന്നു ബിരുദം നേടി. തുടര്‍ന്ന്‌ കേരളകൗമുദിയുടെ പത്രാധിപസമിതിയംഗമായി പ്രവര്‍ത്തിച്ചു. അതിനു‌ശേഷം ന്യൂയോര്‍ക്കിലെ കൊളംബിയാ സര്‍വകലാശാലയില്‍ നിന്ന്‌ ബിസിനസ്‌ അഡ്‌മിനിസ്ട്രേഷനില്‍ ഉന്നത ബിരുദം നേടി. 1953ല്‍ ഒരു ബ്രിട്ടീഷ്‌ കമ്പനിയായ പിയേഴ്‌സ്‌ ലസ്‌ലിയില്‍ പേഴ്‌സണല്‍ മാനേജരായി ജോലിയില്‍ പ്രവേശിച്ചു. ബൂര്‍ഷ്വാ സ്‌നേഹിതന്‍, കണ്ണേ മടങ്ങുക, സൂര്യാന്വേഷണം, പട്ടത്തുവിളയുടെ കഥകള്‍, മുനി എന്നിവയാണ്‌ പ്രസിദ്ധീകൃത ഗ്രന്ഥങ്ങള്‍. മുനി എന്ന കഥാസമാഹാരത്തിന്‌ 1973ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി.

വ്യക്തമായ മൂല്യങ്ങളിലൂന്നിയ ജീവിതവീക്ഷണവും ആശയങ്ങളോടുള്ള ആത്മാര്‍ഥതയും ഇദ്ദേഹത്തിന്റെ എല്ലാ കൃതികളിലും പ്രകടമാകുന്നു. വിപ്ലവത്തിനോടുള്ള ആഭിമുഖ്യവും ഇദ്ദേഹത്തിന്റെ കൃതികളില്‍ ദൃശ്യമാണ്‌. ഇദ്ദേഹത്തിന്റെ ഒരു കഥയെ ആസ്‌പദമാക്കി അരവിന്ദന്‍ സംവിധാനം ചെയ്‌ത "ഉത്തരായണം' എന്ന പ്രശസ്‌ത ചലച്ചിത്രത്തിന്റെ നിര്‍മാണച്ചുമതല വഹിച്ചതും ഇദ്ദേഹം തന്നെയാണ്‌. 1985 ജൂണ്‍ 5ന്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍