This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരന്‍, കെ.സി. (1896 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുണാകരന്‍, കെ.സി. (1896 1952)

പൊതുകാര്യപ്രസക്തനും വ്യവസായ പ്രമുഖനും. കൊല്ലം പരവൂര്‍ ആണ്ടിയറ വീട്ടില്‍ എസ്‌. കൃഷ്‌ണന്റെ മകനായി 1896 സെപ്‌. 28 നു‌ ജനിച്ചു. 1919ല്‍ മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്നു ബി.എ. പാസ്സായി. ബെര്‍ലിന്‍ സര്‍വകലാശാലയില്‍ രാഷ്‌ട്രീയവിജ്‌ഞാനീയം സംബന്ധിച്ചും ബെര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ വാണിജ്യവിഷയങ്ങളിലും അഭ്യസനം നടത്തി. 1925ല്‍ ബി.കോം. ഡിഗ്രി സമ്പാദിച്ചു. ലഖ്‌നൗ സര്‍വകലാശാലയില്‍ സേവനമനു‌ഷ്‌ഠിച്ച ശേഷം 1927ല്‍ "ആലപ്പി കമ്പനി' സ്ഥാപിച്ച്‌ അതിന്റെ മാനേജിങ്‌ ഡയറക്‌ടറായി. ആ കൊല്ലം മാര്‍ഗററ്റ്‌ ജാര്‍മാര്‍ത്ത്‌ എന്ന ജര്‍മന്‍ വനിതയെ വിവാഹം ചെയ്‌തു. രണ്ടുതവണ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കൗണ്‍സില്‍ മെംബറായി നോമിനേഷന്‍ ലഭിച്ചു. ആലപ്പുഴ പഞ്ചായത്ത്‌ ബഞ്ച്‌ മജിസ്‌ട്രറ്റും കോടതിയില്‍ മൂന്നുതവണ പ്രസിഡന്റും ഓണററി ഒന്നാംക്ലാസ്‌ മജിസ്‌ട്രറ്റുമായി സേവനം അനു‌ഷ്‌ഠിച്ചു. എക്കണോമിക്‌ ഡെവലപ്പ്‌മെന്റ്‌ ബോര്‍ഡിലും ബാങ്കിങ്‌ എന്‍ക്വയറി കമ്മിറ്റിയിലും അംഗമായിരുന്നിട്ടുണ്ട്‌. തിരുവിതാംകൂര്‍ ചേംബര്‍ ഒഫ്‌ കോമേഴ്‌സിന്റെ എക്‌സിക്യൂട്ടിവ്‌ മെംബറും ഓണററി സെക്രട്ടറിയും ആയി. ശ്രീമൂലം അസംബ്ലിമെംബറായി മൂന്നുതവണ നോമിനേറ്റ്‌ ചെയ്യപ്പെട്ടു. 1935ല്‍ കൊച്ചിന്‍ തുറമുഖ ഉപദേശകക്കമ്മിറ്റിയില്‍ അംഗമായി. 1946ല്‍ ഇന്ത്യാഗവണ്‍മെന്റ്‌ കയര്‍, ചണം മുതലായവയുടെ വ്യവസായം സംബന്ധിച്ചു രൂപവത്‌കരിച്ച പാനലിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടു. കിംങ്‌സ്‌ ജൂബിലി മെഡല്‍ ലഭിച്ചിട്ടുണ്ട്‌. എസ്‌.കെ.വി. വ്യവസായ ശാലകളുടെയും മറ്റു പല വ്യവസായശാലകളുടെയും ഡയറക്‌ടറായിരുന്ന ഇദ്ദേഹം 1952 ഏ. 15 ന്‌ അന്തരിച്ചു.

(എന്‍. കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍