This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിമണ്ണ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിമണ്ണ്‌

Black Soil

കറുത്തിരുണ്ട മണ്ണിനങ്ങളെ പൊതുവായി വ്യവഹരിക്കാഌപയോഗിക്കുന്ന പദം. റഷ്യയില്‍ സൈബീരിയയിലെയും ഇന്ത്യയില്‍ ഡക്കാണ്‍ ട്രാപ്പിലെയും കേരളത്തില്‍ കുട്ടനാട്ടിലെയും കരിമണ്‍ മേഖല കാര്‍ഷികപ്രധാനങ്ങളായ പ്രദേശങ്ങളാണ്‌. റഷ്യയില്‍ ചെര്‍നോസെം (Chernozem), ഇന്ത്യയില്‍ റീഗര്‍ (Regur)തുടങ്ങി പല പേരുകളിലും കറുത്തമണ്ണ്‌ അറിയപ്പെടുന്നു. കരിമണ്ണിനങ്ങള്‍ക്ക്‌ പൊതുവേ ഘനത്വം കൂടുതലാണ്‌. ഇംഗ്ലീഷില്‍ പീറ്റ്‌ (peat), ബോഗ്‌ (bog), മക്ക്‌ (muck) എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന കരിമണ്ണ്‌ സാധാരണയായി 20 ശ.മാ.ത്തിലധികം ജൈവാംശം ഉള്‍ക്കൊള്ളുന്ന തിനാല്‍ ജൈവമണ്ണ്‌ (organic soil) എന്ന പേരിലും അറിയപ്പെടുന്നു.

മൃണ്‍മയവും സൂക്ഷ്‌മതരികളോടു കൂടിയതുമായ കരിമണ്ണില്‍ കാല്‍സിയം, മഗ്‌നീഷ്യം എന്നിവയുടെ കാര്‍ബണേറ്റ്‌ യൗഗികങ്ങള്‍ ധാരാളമായുണ്ട്‌. അന്തരീക്ഷത്തില്‍ ആര്‍ദ്രത കൂടുതലായുള്ള പ്രദേശങ്ങളിലെ ചതുപ്പുകളിലും മറ്റും ജൈവപദാര്‍ഥങ്ങള്‍ സാന്ദ്രീകരിക്കുന്നതുമൂലം സംജാതമാകുന്നവയാണ്‌ ജൈവകരിമണ്ണിനങ്ങള്‍. ജലാംശം കൂടുതലായുള്ളതുകൊണ്ട്‌ താരതമ്യേന കുറഞ്ഞ തോതില്‍ മാത്രം സൂര്യതാപത്തിഌ വിധേയമാവുന്നതിനാല്‍ ഓക്‌സീകരണം മൂലം ജൈവാംശം കുറച്ചു മാത്രമേ നഷ്ടപ്പെടുന്നുള്ളു. പ്രായം കുറഞ്ഞ കറുത്ത എക്കല്‍ മണ്ണില്‍ അപക്ഷയ വിധേയമാവാത്ത സസ്യാവശിഷ്ടങ്ങള്‍ സാധാരണമാണ്‌. ഡക്കാണിലെ ട്രാപ്പ്‌ ശിലകളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ കരിമണ്ണ്‌ 5,46,000 ച.കി.മീ. പ്രദേശത്ത്‌ വ്യാപിച്ചു കാണുന്നു; തമിഴ്‌നാട്ടില്‍ ഇരുമ്പിന്റെ അംശം കൂടുതലായുള്ള നെയ്‌സ്‌, ഷിസ്റ്റ്‌ തുടങ്ങിയ കായാന്തരിത ശിലകളില്‍ നിന്ന്‌ കരിമണ്ണ്‌ രൂപം കൊണ്ടിരിക്കുന്നു. ഇവിടങ്ങളില്‍ കരിമണ്‍ പടലങ്ങള്‍ക്ക്‌ 180250 സെ.മീ. കനമുണ്ട്‌. ഉത്തര്‍പ്രദേശിലെ സവിശേഷയിനം കരിമണ്ണിന്‌ ദേശീയമായി കാരെയ്‌ല്‍ എന്നാണ്‌ പേര്‌. ജൈവാംശത്തിന്റെ അപര്യാപ്‌തതയോടൊപ്പം കരിമണ്ണില്‍ ഫോസ്‌ഫറസ്‌, നൈട്രജന്‍ എന്നീ മൂലകങ്ങളുടെ കുറവും കാണുന്നു.

പൊതുവേ ഫലഭൂയിഷ്‌ഠമാണെങ്കിലും താഴ്‌വാരങ്ങളിലും നദീതടങ്ങളിലും കരിമണ്ണിന്‌ ഉര്‍വരത കൂടിയിരിക്കുമ്പോള്‍ ചരിവുക ളിലും പീഠപ്രദേശങ്ങളിലും മറ്റും സ്ഥിതി മറിച്ചാണ്‌.

ജൈവാമ്ലങ്ങള്‍, സള്‍ഫ്യൂറിക്‌ അമ്ലം, അലുമിനിയം എന്നിവയുടെ ആധിക്യം മൂലം കരിമണ്ണിന്റെ അമ്ലസ്വഭാവം വര്‍ധിക്കാവുന്നതാണ്‌. സൂക്ഷ്‌മതരീയമായതുകൊണ്ട്‌ നീര്‍വാര്‍ച്ച കുറവായതിനാല്‍ ഈര്‍പ്പം നിലനിര്‍ത്താഌം പൊട്ടാസിയം, കാല്‍സിയം, മഗ്‌നീഷ്യം എന്നീ പോഷകഘടകങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാഌം കരിമണ്ണിഌ കഴിവുണ്ട്‌. അനിയന്ത്രിതമായ ജലസേചനം മണ്ണിന്റെ അമ്ലതയോ ക്ഷാരതയോ വര്‍ധിപ്പിക്കാനിടയുണ്ട്‌; കൂടാതെ അലുമിനിയം, ഇരുമ്പ്‌, മാങ്‌ഗനീസ്‌ എന്നിവയുടെ ആധിക്യം മണ്ണിന്റെ ഫലസംപുഷ്ടിയെ കുറയ്‌ക്കുന്നു. പൊതുവില്‍ ലോകത്തെമ്പാടുമുള്ള കരിമണ്‍ മേഖലകള്‍ കാര്‍ഷിക പ്രധാനവും ജനസാന്ദ്രവുമായ പ്രദേശങ്ങളാണ്‌. നോ: കരിനിലം (പ്രാഫ. തോമസ്‌ വര്‍ഗീസ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍