This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിപ്പെട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിപ്പെട്ടി

കരിമ്പന തുടങ്ങിയ പനമരങ്ങളുടെ ഇളം പൂങ്കുല ചെത്തിയെടുക്കുന്ന അക്കാനി തിളപ്പിച്ചു വറ്റിച്ചുണ്ടാക്കുന്ന മധുരപദാര്‍ഥം. കരിപ്പുകട്ടി എന്ന പദത്തിന്റെ രൂപഭേദമാണ്‌ കരിപ്പട്ടി അഥവാ കരിപ്പെട്ടി. കരുപ്പട്ടി എന്നും പ്രയോഗമുണ്ട്‌. "ചക്കര'യെന്ന പേരിലും ചില പ്രദേശങ്ങളില്‍ ഇതറിയപ്പെടുന്നു.

തെങ്ങ്‌, ചൂണ്ടപ്പന എന്നീ വൃക്ഷങ്ങളില്‍ നിന്നെല്ലാം കരിപ്പെട്ടി ഉത്‌പാദിപ്പിക്കാമെങ്കിലും കേരളത്തില്‍ പ്രധാനമായും കരിമ്പനയാണ്‌ ഇതിലേക്കായി ഉപയുക്തമാക്കുന്നത്‌. പശ്ചിമബംഗാളില്‍ ഈന്തപ്പന ഇതിഌവേണ്ടി ഉപയോഗിക്കാറുണ്ട്‌. വൃക്ഷത്തിന്റെ ഓലകള്‍ നില്‌ക്കുന്ന "മകുട'ത്തിനു തൊട്ടുതാഴെയായി ചെത്തി നീരെടുക്കുകയാണ്‌ പതിവ്‌. ഇന്ത്യയിലെ കരിപ്പെട്ടിവ്യവസായത്തിന്‌ ഏകദേശം 4000 വര്‍ഷത്തെ പഴക്കമുണ്ട്‌. ദാരിദ്യ്രനിര്‍മാര്‍ജനത്തിഌതകുന്ന ഗ്രാമവ്യവസായങ്ങളിലൊന്നെന്നുള്ള പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്‌ രാഷ്‌ട്രപിതാവായ മഹാത്‌മാഗാന്ധി ഈ വ്യവസായത്തിന്റെ പുനരുദ്ധാരണത്തിഌ വേണ്ടി സ്വാതന്ത്യ്രസമരകാലത്ത്‌ മുന്‍കൈ എടുത്ത്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം ഈ വ്യവസായം കേന്ദ്രകൃഷിവകുപ്പിന്റെ കീഴില്‍ കൊണ്ടു വരികയും "ഗ്രാ മോര്‍ ഫുഡ്‌' പദ്ധതിപ്രകാരം പ്രാത്സാഹിപ്പിക്കപ്പെടുകയും ചെയ്‌തു. ഇപ്പോള്‍ ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെയും ഖാദിബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ ഈ രംഗത്ത്‌ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

ഇന്ത്യയില്‍ തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, കേരളം, കര്‍ണാടകം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ്‌ കരിപ്പെട്ടി നിര്‍മാണവ്യവസായം കൂടുതലായുള്ളത്‌. കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കിലും പാലക്കാട്ടു ജില്ലയിലും കരിപ്പെട്ടി വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നു. തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ ചൂണ്ടപ്പന(Sago palm)യില്‍ നിന്ന്‌ കരിപ്പെട്ടി നിര്‍മിക്കുന്നു. വടക്കേ മലബാറില്‍ പ്രധാനമായും തെങ്ങില്‍ നിന്നാണ്‌ കരിപ്പെട്ടി ഉണ്ടാക്കുന്നത്‌.

ചിരട്ടക്കരിപ്പെട്ടി
ഇഞ്ചിക്കരിപ്പെട്ടി

പൂക്കള്‍ വിരിഞ്ഞ്‌ വെളിയില്‍ വന്നിട്ടില്ലാത്ത ഇളം പൂങ്കുലകള്‍ കനമുള്ള ഒരുതരം വടികൊണ്ട്‌ സാവധാനത്തില്‍ താഴെ നിന്ന്‌ മുകളിലേക്ക്‌ തല്ലി അക്കാനി (നീരാ) ശേഖരണത്തിന്‌ പാകപ്പെടുത്തുന്നു. പൂങ്കുലയുടെ അറ്റം നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട്‌ ചെത്തി, ചുണ്ണാമ്പു തേച്ച മണ്‍പാത്രത്തിലേക്ക്‌ കടത്തി വയ്‌ക്കുന്നു. നീര്‌ പുളിച്ചുപോകാതിരിക്കാന്‍ വേണ്ടിയാണ്‌ ചുണ്ണാമ്പു തേക്കുന്നത്‌. മുറിവായില്‍ നിന്നും ഊറിവരുന്ന അക്കാനി പിറ്റേന്നു രാവിലെ എടുത്തു മാറ്റുകയാണ്‌ പതിവ്‌. ഓരോ ദിവസവും പൂങ്കുലയുടെ അറ്റം നേരിയ തോതില്‍ ചീകി ചുണ്ണാമ്പു തേക്കുന്നു.

ചുക്ക്‌ കരിപ്പെട്ടി

കരിപ്പെട്ടി നിര്‍മാണപ്രക്രിയ ഏതാണ്ടിപ്രകാരമാണ്‌: മണ്‍പാത്രങ്ങളിലോ ലോഹപ്പാത്രങ്ങളിലോ അക്കാനി ഒഴിച്ച്‌ ചൂടാക്കിയശേഷം സൂപ്പര്‍ഫോസ്‌ഫേറ്റ്‌ പോലുള്ള രാസവസ്‌തുക്കള്‍ ചേര്‍ത്ത്‌ നേരത്തേ ചേര്‍ത്ത ചുണ്ണാമ്പും മറ്റുമാലിന്യങ്ങളും നീക്കം ചെയ്യുന്നു. അരിച്ചെടുത്ത തെളിഞ്ഞ നീര്‌ ഏകദേശം 1160 ഇ1180 ഇ വരെ തിളപ്പിച്ച്‌ മരക്കയിലുകള്‍ കൊണ്ട്‌ അതിവേഗം ഇളക്കി വറ്റിക്കുന്നു. കുറുകിയ ദ്രാവകം മറ്റൊരു പാത്രത്തിലേക്ക്‌ പകര്‍ന്ന്‌ വീണ്ടും നല്ലവണ്ണം ഇളക്കുന്നു. കുഴമ്പുപരുവത്തിലുള്ള ഈ ദ്രാവകം അല്‌പം കോരി തണുത്ത ജലത്തിലൊഴിക്കുമ്പോള്‍ ലോഹപ്പാളി പോലെ ഉറഞ്ഞ്‌ രൂപാന്തരപ്പെടുന്നുവെങ്കില്‍ കുഴമ്പ്‌ പാകമായി എന്ന്‌ അനുമാനിക്കാം. ചെറുചൂടുപരുവത്തില്‍ത്തന്നെ ചുവട്ടില്‍ ഇല വച്ചിട്ടുള്ള കണ്ണന്‍ചിരട്ടകളിലേക്കോ നിലത്തു കുഴിച്ച ചെറുകുഴികളില്‍ ഇലവച്ചോ ഈ ദ്രാവകം ഒഴിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ "മൂശ'കളില്‍ ഒഴിച്ചും കരിപ്പെട്ടി രൂപപ്പെടുത്താറുണ്ട്‌. ഏകദേശം അരമണിക്കൂര്‍ കൊണ്ട്‌ കരിപ്പെട്ടി ഉണങ്ങിക്കിട്ടും. ചിരട്ട യുടെ "കണ്ണി'ല്‍ കൂടി ഊതി കരിപ്പെട്ടി വേര്‍തിരിച്ചെടുക്കുകയാണ്‌ പതിവ്‌. ഇപ്രകാരം രൂപപ്പെടുത്തുന്ന കരിപ്പെട്ടി ഉരുളന്‍ കരിപ്പെട്ടി എന്ന്‌ അറിയപ്പെടുന്നു. പനയോല മെടഞ്ഞുണ്ടാക്കുന്ന "പെട്ടി' കളില്‍ ഒഴിച്ച്‌ രൂപപ്പെടുത്തുന്ന പെട്ടിക്കരുപ്പെട്ടിയില്‍ ഏലക്ക, ചുക്ക്‌, കുരുമുളക്‌, ഗ്രാമ്പൂ മുതലായ സുഗന്ധദ്രവ്യങ്ങളും ചേര്‍ക്കാറുണ്ട്‌. ഇതിന്‌ സ്വാദും മേന്മയും കൂടും. കരിപ്പെട്ടിയില്‍ നിന്ന്‌ മിഠായി, പഞ്ചസാര, കല്‌ക്കണ്ടം എന്നിവയും ഉണ്ടാക്കുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്‌ മെഡിക്കല്‍ റിസര്‍ച്ചിന്റെ ഗവേഷണപഠനങ്ങള്‍ അഌസരിച്ച്‌ കരിപ്പെട്ടിയുടെ പോഷകമൂല്യം ഇങ്ങനെയാണ്‌ (100 ഗ്രാമിലേത്‌):

തയാമിന്‍ (ജീവകം ബി.)	 21 മി.ഗ്രാം.
റിബോഫ്‌ളാവിന്‍ (ജീവകം ബി.)	 432 മി.ഗ്രാം.
നിക്കോട്ടിനിക്‌ അമ്ലം	 5.24 മി.ഗ്രാം.
അസ്‌കോര്‍ബിക്‌ അമ്ലം (ജീവകം സി.)  11 മി.ഗ്രാം.
 

കരിപ്പെട്ടി സംസ്‌കരണത്തിന്‌ ശാസ്‌ത്രീയ രീതികള്‍ അവലംബിക്കുന്നത്‌ ഗുണമേന്മ നിലനിര്‍ത്തുന്നതിഌം ഉത്‌പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഉതകുന്നു. ഒരു ഗ്രാമീണ വ്യവസായമെന്ന നിലയില്‍ വളരെയധികം വികസനസാധ്യതകളുള്ള കരിപ്പെട്ടി വ്യവസായം അസംസ്‌കൃതസാധനങ്ങള്‍ സുലഭമായ പ്രദേശങ്ങളില്‍ ഊര്‍ജസ്വലമാക്കാഌം വ്യവസായത്തെ ചൂഷണത്തില്‍ നിന്ന്‌ വിമുക്തമാക്കാഌമുള്ള സംഘടിതശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

കേരളത്തില്‍ നെയ്യാറ്റിന്‍കര താലൂക്കിലൊഴികെ മറ്റെല്ലായിടത്തും പനമരം ചെത്തുന്നതിന്‌ ലൈസന്‍സ്‌ എടുക്കേണ്ടതുണ്ട്‌. തെങ്ങും ചൂണ്ടപ്പനയും ചെത്തുന്നത്‌ ഒരു ഉപതൊഴില്‍ എന്ന നിലയ്‌ക്കാണ്‌. തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളില്‍ ഈ വ്യവസായത്തിന്റെ പ്രാത്സാഹനത്തിനായി ഓരോ ജില്ലാ ഫെഡറേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്‌.

ഖാദിബോര്‍ഡിന്റെ സാമ്പത്തികസഹായം. ചെത്തുപകരണങ്ങള്‍ വാങ്ങുന്നതിഌം പനംകല്‌ക്കണ്ടത്തിന്റെ നിര്‍മാണത്തിഌം പനയോല നെയ്‌ത്ത്‌ മുതലായ വ്യവസായങ്ങള്‍ക്കുമായി ഖാദിബോര്‍ഡ്‌ വ്യക്തികള്‍ക്ക്‌ നേരിട്ടും സഹകരണസംഘങ്ങള്‍ വഴിയും വായ്‌പയും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നുണ്ട്‌. നീരാ, ചോക്കലേറ്റ്‌, പനംകല്‌ക്കണ്ടം പനയോല വിഭവങ്ങള്‍, ബ്രഷ്‌ എന്നിവയുടെ നിര്‍മാണത്തിന്‌ പരിശീലനവും ബോര്‍ഡ്‌ നല്‌കുന്നുണ്ട്‌. പനകയറ്റത്തിന്‌ പരിശീലനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍