This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിങ്കൊങ്ങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിങ്കൊങ്ങ്‌

ഡിപ്‌റ്റെറോകാര്‍പേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു വൃക്ഷം. ശാ.നാ.: ഹോപിയാ റാക്കോഫ്‌ളോയിയ. നായ്‌ക്കമ്പകം, നെടുവേലിപ്പൊങ്ങ്‌ എന്നീ പേരുകളുമുണ്ട്‌. നിത്യഹരിത വനങ്ങളിലെ 150 മീ. മുതല്‍ 750 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ വളരുന്ന ഇടത്തരം വലുപ്പമുള്ള ഈ വൃക്ഷം സര്‍വസാധാരണമല്ല. ഉദ്ദേശം 18 മീ. ഉയരവും 45 സെ.മീ. വ്യാസവുമുള്ള ഈ വൃക്ഷത്തിന്റെ തടിയില്‍ ഒരിനം മരക്കറ ഉണ്ട്‌. തടിയില്‍ നിന്നും പുറം പട്ട ഇളകി പാളികളായി തൂങ്ങിക്കിടക്കുന്നത്‌ ഇതിന്റെ ഒരു പ്രത്യേകതയാണ്‌. പ്രാസാകാരത്തില്‍ രണ്ടഗ്രവും കൂര്‍ത്ത ഇലകളോടൊപ്പം ചെറിയ അനുപര്‍ണങ്ങളും കാണാം. ഏ.മേയ്‌ മാസങ്ങളില്‍ വൃക്ഷം പൂവണിയുന്നു. ജൂണ്‍ജൂല. മാസങ്ങളില്‍ കായ്‌കള്‍ പാകമാകും. പിങ്ക്‌ കലര്‍ന്ന മഞ്ഞനിറമുള്ള 24 പൂക്കള്‍ കൂട്ടമായി റെസീം രീതിയിലുള്ള പൂങ്കുലകളില്‍ ക്രമീകരിക്കപ്പെട്ടിരിക്കും. പൂവിന്‌ അഞ്ച്‌ വിദളങ്ങളും അത്രയും ദളങ്ങളുമുണ്ട്‌; കേസരങ്ങളുടെ എണ്ണം 15. ദീര്‍ഘ വൃത്താകൃതിയിലുള്ള ഫലത്തിന്‌ രണ്ട്‌ ചുവന്ന "ചിറകു'കളുണ്ട്‌.

വൃക്ഷത്തിന്റെ തടിക്ക്‌ ഇളം തവിട്ടു നിറമാണ്‌. വായുസമ്പര്‍ക്കം കൊണ്ട്‌ ഇത്‌ ക്രമേണ ഇരുണ്ടു പോകുന്നു. ഗൃഹനിര്‍മിതിക്ക്‌ ഇതിന്റെ തടി പ്രയോജനപ്പെടുത്താറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍