This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിങ്കുറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിങ്കുറ

Trumpet Flower Tree

ബിഗ്‌നോണിയേസീ (Bignoniaceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു മരം. ശാ.നാ.: സ്റ്റീരിയോസ്‌പേര്‍മം ടെട്രാഗോണം (Stereospermum colais). ഇന്ത്യ, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ ഈര്‍പ്പമുള്ള ഇലപൊഴിയും കാടുകളില്‍ ധാരാളമായി വളരുന്നു. സമുദ്രനിരപ്പില്‍ നിന്നും 1,200 മീ. വരെ ഉയരത്തില്‍ കാണാറുണ്ട്‌. "പാതിരിമരം', "പൂംപാതിരി' എന്നും ഇതിനു പേരുകളുണ്ട്‌.

കരിങ്കുറ

1015 മീ. ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ തടി കട്ടിയുള്ളതും വളവുകളില്ലാതെ നേരെ മുകളിലേക്ക്‌ വളരുന്നതുമാണ്‌. 3 മീറ്ററോളം ചുറ്റളവുണ്ട്‌. ധാരാളം ശാഖകള്‍ പടര്‍ന്നുപന്തലിച്ചു വളരുന്നു. ഇലകള്‍ ചെറുശാഖകളുടെ അഗ്രത്തില്‍ കൂട്ടമായി കാണപ്പെടുന്ന ബഹുപത്രങ്ങളാണ്‌. 515 സെ.മീറ്ററോളം നീളവും 25 സെ.മീറ്ററോളം വീതിയുമുള്ള 511 പത്രകങ്ങളുണ്ട്‌. ഏറ്റവും ചുവട്ടിലേതിന്‌ വലുപ്പം കുറവായിരിക്കും. പത്രകങ്ങള്‍ക്ക്‌ ദീര്‍ഘവൃത്താകൃതിയാണുള്ളത്‌; ഇലഞെട്ടിന്‌ കടുംവയലറ്റ്‌ നിറവും. പൂങ്കുലകളില്‍ (cymose panicles) അെത്യധികം സൗരഭ്യമുള്ള പൂക്കള്‍ കാണപ്പെടുന്നു. മഞ്ഞനിറമുള്ള പൂവില്‍ ചുവന്ന രേഖകളുണ്ട്‌. ഏ.ജൂണ്‍ ആണ്‌ പൂക്കാലം. പൂക്കള്‍ അസമമിതങ്ങളാണ്‌. 35 പാളികള്‍ ചേര്‍ന്നതാണ്‌ ബാഹ്യദളപുടം. ദളപുടത്തില്‍ 34 ഇതളുകള്‍ കാണാം. 5 കേസരങ്ങളില്‍ ഒന്ന്‌ വന്ധ്യമാണ്‌; കേസരതന്തുക്കളുടെ ചുവട്ടില്‍ മൃദുലോമങ്ങളും. അണ്ഡാശയത്തിന്റെ ചുവട്ടില്‍ മധു സ്രവിക്കുന്ന "ഡിസ്‌കും' ഉണ്ട്‌. രണ്ടറകളുള്ള അണ്ഡാശയത്തിലെ ഓരോ അറയിലും നിരവധി ബീജാണ്ഡങ്ങള്‍ കാണപ്പെടുന്നു. വര്‍ത്തികാഗ്രം (stigma) രണ്ടായി പിരിഞ്ഞിരിക്കും.

വേര്‌, പൂവ്‌, ഇളംകായ്‌കള്‍ എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. ശീതകാരിയും മൂത്രവര്‍ധകവുമാണിത്‌. ശ്വാസതടസ്സം, നീര്‍വീക്കം, വിശപ്പില്ലായ്‌മ, ദാഹം, ഛര്‍ദി, അര്‍ശസ്‌ എന്നിവയ്‌ക്ക്‌ കരിങ്കുറ ഔഷധമാണ്‌. പൂക്കള്‍ തേനില്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഇക്കിളിനു പ്രതിവിധിയാണ്‌. വേരിന്‍തൊലി ദശമൂലത്തില്‍പ്പെട്ടതാകുന്നു.

പാതിരിമരത്തിന്റെ ശാഖകള്‍ വില്ലുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍