This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരാജാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരാജാ

Caraja

ബ്രസീലിന്റെ കിഴക്കുഭാഗത്ത്‌ അരഗ്വേയാ നദീതടങ്ങളില്‍ നിവസിക്കുന്ന ഒരു അമരിന്ത്യന്‍ ജനവര്‍ഗം. "കരായാ' എന്ന പേരിലും അറിയപ്പെടുന്ന ഇക്കൂട്ടര്‍ ഗ്രാമപ്രദേശങ്ങളിലാണ്‌ തങ്ങളുടെ നിവാസം കേന്ദ്രീകരിച്ചിട്ടുള്ളത്‌. കരാജാകളുടെ വീടുകള്‍ ദീര്‍ഘചതുരാകൃതിയിലുള്ളതാണ്‌. വേനല്‍ക്കാലത്ത്‌ ഇവര്‍ സ്ഥിരവസതികളുപേക്ഷിച്ച്‌ നദീതടങ്ങളില്‍ താത്‌കാലികമായി നിര്‍മിക്കുന്ന കൂടാരങ്ങളിലേക്കു മാറുന്നു. കുടുംബത്തലവന്മാര്‍ ചേര്‍ന്നാണ്‌ ഗ്രാമപ്പഞ്ചായത്തുകള്‍ രൂപീകരിക്കുന്നത്‌. ഗ്രാമത്തലവന്മാര്‍ക്ക്‌ നാമമാത്രമായ അധികാരങ്ങളേ ഉള്ളൂ. സ്വതന്ത്രങ്ങളായ ഗ്രാമങ്ങള്‍ കൂട്ടായി ചേര്‍ന്ന്‌ മതപരമായ ചടങ്ങുകള്‍ നടത്താറുണ്ട്‌.

കൃഷിയും മത്സ്യബന്ധനവും വേട്ടയാടലുമാണ്‌ കരാജാകളുടെ ഉപജീവനമാര്‍ഗങ്ങള്‍. മൃഗചര്‍മങ്ങളും മത്സ്യങ്ങളും ഇവര്‍ ബ്രസീലിയന്‍ കച്ചവടക്കാര്‍ക്ക്‌ വില്‌ക്കുന്നു. മറ്റ്‌ ആദിമനിവാസികളെപ്പോലെ തന്നെ കരാജാകളും കുറച്ചു വസ്‌ത്രങ്ങളേ ധരിക്കാറുള്ളു. ആഡംബരപ്രിയരായ കരാജാകള്‍ സ്‌ത്രീപുരുഷഭേദമെന്യേ മുഖത്തുചായം പൂശുകയും ചുട്ടികുത്തുകയും ചെവിയിലും മൂക്കിലും കഴുത്തിലും കൈകാലുകളിലും ആഭരണങ്ങള്‍ അണിയുകയും ചെയ്യുന്നു. നൃത്തത്തിലും സംഗീതത്തിലും അതീവ തത്‌പരരായ ഇവര്‍ തങ്ങളുടെ എല്ലാ ചടങ്ങുകള്‍ക്കും ഏതെങ്കിലും കലാപ രിപാടി നടത്താറുണ്ട്‌. കരാജാ (കരാജന്‍) ഭാഷയ്‌ക്ക്‌ മറ്റു യാതൊരു ഭാഷകളോടും സാമ്യമില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍