This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരമന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരമന

കേരളത്തിന്റെ തലസ്ഥാന നഗരിയിലുള്ള ഒരു പ്രദേശം. കര(നദീതടം)യില്‍ മന സ്ഥാപിക്കപ്പെട്ടതില്‍ നിന്നാകാം കരമന എന്ന സ്ഥലനാമത്തിന്റെ നിഷ്‌പത്തി; മുന്‍കാലത്ത്‌ വേദാധ്യയനവും ധ്യാനവും നടത്തിയിരുന്ന ബ്രാഹ്മണരുടെ കേന്ദ്രമായിരുന്ന ഈ പ്രദേശത്ത്‌ ഇന്നും ബ്രാഹ്മണര്‍ ധാരാളം താമസിക്കുന്നുണ്ട്‌. തിരുവനന്തപുരം കന്യാകുമാരി ദേശീയപാത 47ഉം റെയില്‍പ്പാതയും കരമനയിലൂടെ കടന്നുപോകുന്നു.

കരമനയ്‌ക്കടുത്തുള്ള തളിയല്‍ ശിവക്ഷേത്രം

കരമനയ്‌ക്കും അതിനു സമീപമുള്ള മനുകുലാദിച്ചമംഗലം, നീറമണ്‍കര, തമലം (തപനിലം), നേമം (നിഗമം) തുടങ്ങിയ സ്ഥലങ്ങള്‍ക്കും വലുതായ ചരിത്രപ്രാധാന്യമുണ്ട്‌. എ.ഡി. 9-ാം ശ.ത്തില്‍ കേരള ചക്രവര്‍ത്തിയായിരുന്ന ഭാസ്‌കര രവിവര്‍മന്റെ ഒരു താമ്രശാസനത്തില്‍ കരമനയെയും പരാമര്‍ശിച്ചുകാണുന്നു.

പ്രാചീന കേരളത്തിലുണ്ടായിരുന്ന പതിനെട്ടര തളി(ശിവക്ഷേത്രം)കളില്‍ തെക്കേയറ്റത്തേതു കരമനയ്‌ക്കടുത്തുള്ള തളിയല്‍ ആണെന്ന്‌ അഭിപ്രായമുണ്ട്‌; വടക്കേയറ്റത്തേത്‌ തളിപ്പറമ്പും. വേണാടും തിരുവിതാംകൂറും വാണിരുന്ന രാജാക്കന്മാര്‍ തമിഴ്‌ ബ്രാഹ്മണര്‍ക്ക്‌ അഗ്രഹാരം തീര്‍ക്കാനായി പതിച്ചുകൊടുത്തിരുന്നതും ഈ നദീതീരപ്രദേശമാണ്‌. തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ടിരുന്ന ബ്രാഹ്മണരായ പല മഹാന്മാരുടെയും ഉന്നതോദ്യോഗസ്ഥന്മാരുടെയും ആസ്ഥാനമായിരുന്നു കരമന. ദിവാനായിരുന്ന ശങ്കരസുബ്ബയ്യര്‍, ചരിത്രപണ്ഡിതനായിരുന്ന നാഗമയ്യ, സംഗീതജ്ഞന്മാരും ഗാനരചയിതാക്കളും ആയിരുന്ന നീലകണ്‌ഠശിവന്‍, പാപനാശം ശിവന്‍ തുടങ്ങി പല വിദ്വാന്മാരും ഇവിടെ വസിച്ചിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B4%AE%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍