This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരണ്ടിക്കൊക്കന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:34, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരണ്ടിക്കൊക്കന്‍

കരണ്ടിക്കൊക്കന്‍

ഓസ്‌റ്റിയിക്‌തീസ്‌ വര്‍ഗത്തിലെ കോണ്‍ഡ്രാസ്‌റ്റീ ഗോത്രത്തിലുള്ള പോളിയോഡോണ്ടിഡേ കുടുംബത്തില്‍പ്പെടുന്നതും സ്രാവുകളോട്‌ സാദൃശ്യമുള്ളതുമായ മത്സ്യങ്ങള്‍. "പാഡല്‍ ഫിഷസ്‌' എന്ന്‌ സാധാരണ അറിയപ്പെടുന്ന ഈ മത്സ്യങ്ങള്‍ ഓസ്‌റ്റിയിക്‌തീസ്‌ വിഭാഗത്തിലാണ്‌ ചേര്‍ക്കപ്പെട്ടിട്ടുള്ളതെങ്കിലും തരുണാസ്ഥിമത്സ്യങ്ങളുടെയും അസ്ഥിമത്സ്യങ്ങളുടെയും വിചിത്രമായ ഒരു ഘടനാസംയോജനമാണ്‌ ഇവയില്‍ കാണാന്‍ കഴിയുക. മത്സ്യത്തിന്റെ ആകെ വലുപ്പത്തിന്റെ ഏതാണ്ട്‌ മൂന്നിലൊന്നില്‍ കൂടുതല്‍ വലുപ്പം വരുന്ന ഒരു "തുഴ' നാസാഗ്രത്തോട്‌ ബന്ധപ്പെട്ടു കാണുന്നതിനാലാണ്‌ ഈ മത്സ്യങ്ങള്‍ക്ക്‌ "പാഡല്‍ ഫിഷ്‌' എന്ന പേരു ലഭിച്ചത്‌. സ്‌റ്റര്‍ജനുകളുടെ (അസിപെന്‍സര്‍) "അവശിഷ്ട'മായി കരുതപ്പെടുന്ന ചെറു"മുള്ളു'കള്‍ (barbels)ഈ തുഴയ്‌ക്കടിയിലായി കാണപ്പെടുന്നു. അതിവേഗം വളര്‍ന്ന്‌ വികാസം പ്രാപിക്കുന്നവയാണ്‌ ഈ മത്സ്യങ്ങള്‍. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു മത്സ്യത്തിന്റെ ശരീരത്തിന്‌ 2 മീ. വരെ നീളമുണ്ടായിരിക്കും; 75 മീ. നീളവും 10 സെ.മീ. വീതിയുമുള്ള ഒരു "തുഴ' വേറെയും. ക്രസ്‌റ്റേഷ്യകളും മറ്റു പ്ലവജീവികളുമാണ്‌ ഇവയുടെ പ്രധാനാഹാരം. വായ്‌ മലര്‍ക്കെത്തുറന്നുവച്ചു കൊണ്ട്‌ വെള്ളത്തിലൂടെ അതിവേഗം നീന്തിയാണ്‌ ആഹാരസമ്പാദനം നടത്തുന്നത്‌.

രണ്ടുതരം പാഡല്‍ മത്സ്യങ്ങളാണ്‌ പഠനവിധേയമാക്കപ്പെട്ടിട്ടുള്ളത്‌: യാങ്‌സീ നദീതടങ്ങളില്‍ കാണപ്പെടുന്ന സെഫ്യൂറസ്‌ ഗ്‌ളാഡിയസ്‌; മിസ്സിസ്സിപ്പി തടങ്ങളില്‍ കാണപ്പെടുന്ന പോളിയോഡന്‍ സ്‌പാതുല. രണ്ടാമത്തെയിനം ഒരു "ഭക്ഷ്യമത്സ്യ'മായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌. "സ്‌പൂണ്‍ബില്‍', "സ്‌പൂണ്‍ബീക്‌ഡ്‌ സ്‌റ്റര്‍ജന്‍', "സ്‌പൂണ്‍ബില്‍ഡ്‌ കാറ്റ്‌ഫിഷ്‌', "സ്‌പൂണര്‍' എന്നീ പേരുകളിലാണ്‌ ഇത്‌ യു.എസ്സില്‍ അറിയപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍