This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരടികളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരടികളി

കേരളത്തില്‍ മധ്യതിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ വിനോദം. കരടിയുടെ പ്രതീതി ഉളവാക്കത്തക്കവണ്ണം കളിക്കാരന്‍ കരടിയുടെ മുഖം വരച്ചിട്ടുള്ള ഒരു മുഖംമൂടി ധരിക്കുന്നു; ദേഹമാസകലം കറുത്ത ചായമോ കരിയോ തേക്കുകയും ഉണങ്ങിയ വാഴയിലകള്‍ കോര്‍ത്തിണക്കിയ ഒരു പാവാട അരയില്‍ ചുറ്റിക്കെട്ടുകയും ചെയ്യുന്നു.

കരടിവേഷം അണിഞ്ഞ കളിക്കാരന്‍ ചെണ്ടമേളത്തിന്റെ താളത്തിനൊപ്പിച്ച്‌ ലളിതമായ ചുവടുവച്ച്‌ നൃത്തം ചെയ്‌തു പോകുന്നു. ഓണക്കാലത്തെ നിലാവുള്ള രാത്രികളില്‍ ഇങ്ങനെ വീടുതോറും നൃത്തം ചെയ്‌തു നീങ്ങുന്ന കരടികളി സംഘത്തിന്‌ പാരിതോഷികങ്ങള്‍ ലഭിക്കാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍