This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പാഌലേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്പാനുലേസീ

Campanulaceae

ലൊബീലിയ ഇറിനസ്‌

ഓഷധികളും ചെറുകുറ്റിച്ചെടികളും ഉള്‍ക്കൊള്ളുന്ന ഒരു സസ്യകുടുംബം. അപൂര്‍വമായി കുറ്റിച്ചെടികളും വൃക്ഷങ്ങളും കണ്ടുവരുന്നു. ഈ കുടുംബത്തില്‍പ്പെടുന്ന സെന്‍ട്രാപോഗോണ്‍ എന്ന അമേരിക്കന്‍ സസ്യം ഒരു ആരോഹിയാണ്‌. ആഫ്രിക്കന്‍ കാടുകളില്‍ ഈ കുലത്തില്‍പ്പെടുന്ന വൃക്ഷങ്ങള്‍ വളരുന്നുണ്ട്‌. ഏകദേശം 61 ജീനസുകളും 1,500 സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്ന ഈ കുടുംബത്തിലെ അംഗങ്ങള്‍ മുഖ്യമായും മിതോഷ്‌ണമേഖലയിലും സമശീതോഷ്‌ണമേഖലയിലും ആണ്‌ കണ്ടുവരുന്നത്‌. സസ്യഭാഗങ്ങളിലെല്ലാം തന്നെ ഒരു തരം കറ ഉണ്ട്‌.

കമ്പാനുല പിരമിഡാലിസ്‌

ഇലകള്‍ ഏകാന്തരമായോ സമ്മുഖമായോ ക്രമീകരിച്ചിരിക്കും. അഌപര്‍ണങ്ങള്‍ ഇല്ല. ഇവയുടെ പൂങ്കുലകള്‍ ആകര്‍ഷകങ്ങളാണ്‌. പൂക്കള്‍ ഒറ്റയായും കാണാറുണ്ട്‌. ഉദാ. സയനാന്തസ്‌, റോയെല്ല. പുഷ്‌പഭാഗങ്ങള്‍ അഞ്ചോ അതിന്റെ ഗുണിതങ്ങളോ ആയിരിക്കും. പുഷ്‌പഘടനയ്‌ക്കഌസൃതമായി ഈ കുടുംബത്തെ കമ്പാഌലോയിഡീ, സൈഫിയോയിഡീ, ലൊബീലിയോയിഡീ എന്നിങ്ങനെ മൂന്നു ഉപകുടുംബങ്ങളായി തിരിക്കാം.

കമ്പാഌലോയിഡീ ഉപകുടുംബത്തില്‍ പൂക്കള്‍ സമമിതങ്ങളാണ്‌. ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും സാധാരണയായി അഞ്ചു വീതമുണ്ടായിരിക്കും. പല കമ്പാഌല സ്‌പീഷീസുകളിലും ബാഹ്യദളങ്ങളുടെ ചുവടുഭാഗം വീര്‍ത്തിരിക്കും. ചിലപ്പോള്‍ ബാഹ്യദളങ്ങള്‍ക്ക്‌ രൂപാന്തരമുണ്ടാകാറുണ്ട്‌. ദളപുടത്തിന്‌ മിക്കപ്പോഴും മണിയുടെ ആകൃതിയാണ്‌. അപൂര്‍വമായി ദളങ്ങള്‍ സ്വതന്ത്രങ്ങളോ ദളപുടം ചോര്‍പ്പിന്റെ ആകൃതിയുള്ളതോ ആകാം. സ്‌പെക്കുലേറിയ എന്ന ചെടിയിലെ പുഷ്‌പത്തിന്‌ ദളങ്ങളില്ല. തേന്‍ ഉത്‌പാദിപ്പിക്കുന്ന ഡിസ്‌കിഌ മുകള്‍ ഭാഗത്തായി കേസരങ്ങളുടെ വീതി കൂടിയ ചുവടു ഭാഗം ചേര്‍ന്നുണ്ടായ അറ കാണാം. പരാഗകോശങ്ങള്‍ സ്വതന്ത്രങ്ങളാണ്‌. പ്രാണികള്‍ മൂലമുള്ള പരാഗണത്തിന്‌ പുഷ്‌പഘടന വളരെയധികം സഹായകമാണ്‌. ചില ചെടികളിലെ തീരെ ചെറിയ പൂക്കള്‍ മുണ്ഡമഞ്‌ജരി(head inflorescence)കളിലാണ്‌ കാണപ്പെടുന്നത്‌. ഒരു പ്രാണിയുടെ സന്ദര്‍ശനം കൊണ്ടുതന്നെ ഒരേ സമയത്ത്‌ പല പൂക്കളിലും പരാഗണം സംഭവിക്കാന്‍ ഇതു സഹായിക്കുന്നു. 25 അണ്ഡപര്‍ണങ്ങളുണ്ട്‌. 5 എണ്ണം ഉള്ളപ്പോള്‍ അവ കേസരങ്ങള്‍ക്ക്‌ ഏകാന്തരമായോ (ഉദാ. പ്ലാറ്റിക്കോഡോണ്‍) സമ്മുഖമായോ (ഉദാ. കമ്പാഌല) കാണുന്നു. അണ്ഡാശയത്തിന്‌ 25 അറകളുണ്ട്‌.

സൈഫിയോയിഡീ ഉപവിഭാഗത്തിലെ സസ്യങ്ങള്‍ അസമമിതപുഷ്‌പങ്ങളോടു കൂടിയവയാണ്‌. കേസരതന്തുക്കള്‍ ഒന്നുചേര്‍ന്നിരിക്കും. പരാഗകോശങ്ങള്‍ സ്വതന്ത്രങ്ങളാണ്‌. സൈഫിയ എന്ന ജീനസാണ്‌ ഇതില്‍ പ്രമുഖം.

ലൊബീലിയോയിഡീ വിഭാഗത്തില്‍ പൂക്കള്‍ അസമമിതങ്ങളും അപൂര്‍വമായി ഏകലിംഗികളുമായിരിക്കും. ജനിപുടം ഒഴികെയുള്ള പുഷ്‌പഭാഗങ്ങള്‍ അഞ്ചോ അതിന്റെ ഗുണിതങ്ങളോ ആണ്‌. കേസരതന്തുക്കള്‍ സംയോജിച്ചിരിക്കുന്നു. പരാഗകോശങ്ങള്‍ പാര്‍ശ്വങ്ങളില്‍ പരസ്‌പരം സംയോജിച്ച്‌ കമ്പോസിറ്റേ കുടുംബത്തിലേതുപോലെ ഒരു കുഴലിന്റെ ആകൃതി പൂണ്ടിരിക്കും (syngenisious). വര്‍ത്തികയില്‍ ധാരാളം മൃദുലോമങ്ങള്‍ ഉണ്ട്‌. കമ്പാഌലേസീ കുടുംബത്തിലേത്‌ ധാരാളം വിത്തുകളുള്ള സമ്പുട ഫലങ്ങളാണ്‌.

ഈ കുടുംബത്തിലെ കമ്പാഌല, ലൊബീലിയ എന്നീ ജീനസുകള്‍ മനോഹരമായ പൂക്കള്‍ ഉത്‌പാദിപ്പിക്കുന്ന ഉദ്യാനസസ്യങ്ങളാണ്‌. ചില സസ്യങ്ങളുടെ മാംസളമായ വേരുകളും ഫലങ്ങളും ഭക്ഷ്യയോഗ്യമാണ്‌. ഔഷധഗുണമുള്ള സസ്യങ്ങളും ഈ കുടുംബത്തിലുണ്ട്‌. "ഇന്ത്യന്‍ പുകയില' എന്ന പേരിലറിയപ്പെടുന്ന ലൊബീലിയാ ഇന്‍ഫ്‌ളോറ എന്ന ചെടിയില്‍ "ലൊബീലിന്‍' എന്ന ആല്‍ക്കലോയിഡ്‌ അടങ്ങിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍