This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പക്കൂത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്പക്കൂത്ത്‌

കേരളത്തിലെ ഒരു പ്രാചീന നാടന്‍ കലാരൂപം. കായികാഭ്യാസപ്രധാനമായ ഒരു വിനോദമാണിത്‌. കമ്പക്കളി, കഴയില്‍ കൂത്താട്ടം, പോള്‍ നൃത്തം, ഞാണിന്‌മേല്‍ക്കളി എന്നീ പേരുകളിലും കമ്പക്കൂത്ത്‌ അറിയപ്പെടുന്നുണ്ട്‌. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടഌബന്ധിച്ചാണ്‌ കമ്പക്കൂത്ത്‌ നടത്താറുള്ളത്‌.

തുറസ്സായ പ്രദേശങ്ങളിലാണ്‌ കൂത്ത്‌ സംഘടിപ്പിക്കുന്നത്‌. നിശ്ചിത അകലത്തില്‍ രണ്ടു വശങ്ങളിലായി ഈരണ്ടു കുറ്റികള്‍ "ത' ആകൃതിയില്‍ നാട്ടി അവയെ ബലമുള്ള കയര്‍ കൊണ്ട്‌ വരിഞ്ഞുകെട്ടുന്നു. കുറ്റികളെ തമ്മില്‍ മറ്റൊരു കയര്‍ കൊണ്ട്‌ ബന്ധിപ്പിക്കുന്നു. ഈ കയറിന്‍മേലാണ്‌ കളിക്കാരന്‍ കമ്പക്കൂത്ത്‌ അവതരിപ്പിക്കുന്നത്‌. നടന്നും തിരിഞ്ഞും മറിഞ്ഞും തൂങ്ങിക്കിടന്നും ചാടിയും മറ്റും കളിക്കാരന്‍ തന്റെ കലാവിരുത്‌ പ്രകടിപ്പിക്കാറുണ്ട്‌. അഭ്യാസവും മെയ്‌വഴക്കവും തഴക്കവും അവശ്യംവേണ്ട ഈ വിനോദം അവതരിപ്പിക്കുന്നയാളെ "കമ്പക്കൂത്താടി' എന്നു വിളിക്കുന്നു. ഇന്ന്‌ ഈ വിനോദം ലുപ്‌തപ്രചാരമായിക്കൊണ്ടിരിക്കുകയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍