This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമോയ്‌ന്‍സ്‌, ലൂയീഷ്‌ വാസ്‌ ദ (1524-80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമോയ്‌ന്‍സ്‌, ലൂയീഷ്‌ വാസ്‌ ദ (1524-80)

Camoes, Luis Vaz De

ലൂയീഷ്‌ വാസ്‌ ദ കമോയ്‌ന്‍സ്‌

പോര്‍ത്തുഗീസ്‌ കവി. പോര്‍ത്തുഗലിലെ സാഹിത്യചരിത്രത്തില്‍ അഗ്രിമസ്ഥാനം നല്‌കി സമാദരിക്കപ്പെട്ടുവരുന്ന ഒരു മഹാകവിയാണെങ്കിലും ഇദ്ദേഹത്തിന്റെ കുടുംബത്തെയും ജീവിത സംഭവങ്ങളെയും കുറിച്ചു വിശ്വസനീയമായ വിവരങ്ങളൊന്നും ലഭ്യമല്ല. ദാരിദ്യ്രത്തില്‍ പതിച്ചുപോയ ഒരു അഭിജാതവംശമായിരുന്നു ഇദ്ദേഹത്തിന്റേതെന്നും പൂര്‍വികന്മാര്‍ പോര്‍ത്തുഗീസ്‌ രാജാവിന്റെ സദസ്സിലെ ഉന്നതസ്ഥാനീയരായ പ്രഭുക്കളായിരുന്നെന്നും പറയപ്പെടുന്നു. കമോയ്‌ന്‍സിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും പരസ്‌പരവിരുദ്ധങ്ങളായ വിവരങ്ങളാണ്‌ ഇദ്ദേഹത്തിന്റെ ജീവചരിത്രരചയിതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. പഠനം കഴിഞ്ഞ്‌ ലിസ്‌ബനിലെത്തി സൈനികസേവനം ആരംഭിച്ചതിഌശേഷം മൊറോക്കോയിലേക്കു നിയുക്തനായെന്നും അവിടെ വച്ച്‌ ഇദ്ദേഹത്തിന്റെ ഒരു കണ്ണ്‌ നഷ്ടപ്പെട്ട്‌ സ്വദേശത്തേക്കു മടങ്ങിയെന്നും പറയപ്പെടുന്നു. 1553ല്‍ കമോയ്‌ന്‍സ്‌ ഇന്ത്യയിലേക്ക്‌ അയയ്‌ക്കപ്പെട്ടു. ഇന്ത്യയില്‍ പോര്‍ത്തുഗീസ്‌ പ്രതാപം ഉച്ചകോടിയെ പ്രാപിച്ചിരുന്ന കാലമായിരുന്നു അത്‌. ഗോവയിലും മറ്റ്‌ പോര്‍ച്ചുഗീസ്‌ ഇന്ത്യന്‍ പ്രദേശങ്ങളിലുമായി ഇദ്ദേഹം എട്ട്‌ വൈസ്രായിമാരുടെ കീഴില്‍ 17 വര്‍ഷം സേവനമഌഷ്‌ഠിച്ചു. 1576ല്‍ ലിസ്‌ബനിലേക്കു മടങ്ങി. ഇന്ത്യന്‍ ജനതയെയും അവരുടെ ജീവിതരീതികളെയും സൂക്ഷ്‌മമായി നിരീക്ഷിക്കാഌം പഠിക്കാഌം ഈ കാലത്ത്‌ ധാരാളം അവസരങ്ങള്‍ കൈവന്നത്‌ ശരിക്കും പ്രയോജനപ്പെടുത്തിയെന്ന്‌ ഇദ്ദേഹത്തിന്റെ രചനകളില്‍ നിന്ന്‌ മനസ്സിലാക്കാം. 1580 ജൂണ്‍ 10നു‌ ഇദ്ദേഹം ലിസ്‌ബനില്‍ വച്ച്‌ അന്തരിക്കുകയും ജഡം രാജകീയ ബഹുമതികളോടുകൂടി അവിടെ സാന്താ ആനാപള്ളിയില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്‌തു.

ഇതിഹാസം, ഭാവഗാനങ്ങള്‍, നാടകങ്ങള്‍ എന്നീ മൂന്നു ശാഖകളിലുള്‍പ്പെടുന്നവയാണ്‌ കമോയ്‌ന്‍സിന്റെ രചനകള്‍. ഏതാഌം വിലാപഗാനങ്ങളുടെയും പ്രമഗാനങ്ങളുടെയും ആത്മാലാപങ്ങളുടെയും സമാഹാരമാണ്‌ കമോയ്‌ന്‍സിന്റെ റിമാസ്‌ (Rimas) എന്ന കൃതി; ക്ലാസ്സിക്കലും ദേശീയവുമായ ഇതിവൃത്തങ്ങള്‍ സ്വീകരിച്ച്‌ ഇദ്ദേഹം രചിച്ച നാടകങ്ങള്‍ ഒട്ടുമിക്കവയും ദുരന്തങ്ങളാണ്‌. അന്‍ഫിട്രിയോസ്‌ (Anfitrioes),എല്‍റീസെല്യൂകോ (El-Reiseleuco), ഫീലോഡെമോ (Filo demo) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രസിദ്ധ നാടകങ്ങള്‍.

കമോയ്‌ന്‍സിന്റെ കവിയശസ്സ്‌ പോര്‍ത്തുഗലിലെന്നപോലെ പുറമേയും നിലനില്‌ക്കുന്നത്‌ ഇദ്ദേഹത്തിന്റെ ഒസ്സ്‌ ലൂസിയാദസ്‌ (Os Luciadas) എന്ന ഇതിഹാസ മഹാകാവ്യത്തിലൂടെയാണ്‌ (ലൂസിയാദസ്‌ എന്ന പദത്തിന്റെ അര്‍ഥം പോര്‍ത്തുഗീസ്‌ എന്നാണ്‌). 1572ല്‍ ലിസ്‌ബനില്‍ പ്രസിദ്ധീകൃതമായ ഈ കൃതി പോര്‍ത്തുഗീസുകാര്‍ ഇന്ത്യയില്‍ നേടിയിട്ടുള്ള പ്രശസ്‌ത വിജയങ്ങളെയും ക്രിസ്‌തുമതത്തിന്റെ ശത്രുക്കളെ അമര്‍ച്ച ചെയ്യുന്നതില്‍ അവര്‍ക്കു കിട്ടിയ മഹത്തായ നേട്ടങ്ങളെയും പ്രകീര്‍ത്തിക്കുന്നു. മഌഷ്യരുടെമേല്‍ മാത്രമല്ല ഈശ്വരന്‍ അഴിച്ചുവിട്ട പ്രകൃതികോപങ്ങളുടെമേലും പോര്‍ത്തുഗീസുകാര്‍ വിജയപതാക നാട്ടുന്നു. വാസ്‌കോ ദ ഗാമാ ഇന്ത്യയിലേക്കുള്ള സമുദ്രമാര്‍ഗം കണ്ടുപിടിച്ചതിനെയും ഇന്ത്യയിലെത്തിയ ശേഷം പോര്‍ത്തുഗീസ്‌ അധീശത്വം ഇവിടെ സ്ഥാപിക്കാന്‍ അദ്ദേഹം അഌഷ്‌ഠിച്ച ത്യാഗങ്ങളെയും അദ്ദേഹത്തിഌ നേരിട്ട ദുര്‍ഘടങ്ങളെയും ഈ കൃതി വര്‍ണിക്കുന്നു. കമോയ്‌ന്‍സിന്റെ ക്ലാസ്സിക്കല്‍ പാണ്ഡിത്യവും ജീവിതാഌഭവങ്ങളും സൂക്ഷ്‌മനിരീക്ഷണപാടവവും സമഞ്‌ജസമായി സമ്മേളിച്ചിരിക്കുന്ന ഒരു ഉദാത്ത രചനയാണ്‌ ഈ കൃതി. കഥാഗതിയില്‍ കോഴിക്കോട്ട്‌ വാസ്‌കോ ദ ഗാമാ കപ്പല്‍ ഇറങ്ങിയതിന്റെയും സാമൂതിരിയുമായി നടത്തിയ ആദ്യത്തെ കൂടിക്കാഴ്‌ചയുടെയും വര്‍ണനയുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍