This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമിങ്‌ടൊനൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമിങ്‌ടൊനൈറ്റ്‌

Cummingtonite

കമിങ്‌ടൊനൈറ്റ്‌

മഗ്‌നീഷ്യം, ഇരുമ്പ്‌ എന്നീ ലോഹങ്ങളുടെ ജലയോജിത മെറ്റാസിലിക്കേറ്റ്‌ ധാതു. മഗ്‌നീഷ്യത്തിന്റെ ആധിക്യമുള്ള ഇനത്തെയാണ്‌ സാധാരണ കമിങ്‌ടൊനൈറ്റ്‌ എന്നു വിവക്ഷിക്കാറുള്ളത്‌. ഇരുമ്പിന്റെ ആധിക്യമുള്ള ഇനത്തെ ഗ്രൂനറൈറ്റ്‌ എന്നു പറയുന്നു. ആംഫിബോള്‍ ധാതുസമൂഹത്തിലെ ഏകനതാക്ഷ (monoclinic) വിഭാഗത്തില്‍പ്പെടുന്നതും കാല്‍സിയം ഉള്‍ക്കൊള്ളാത്തതുമായ അയോ മഗ്‌നീഷ്യം (Ferro-magnesian) ധാതുവാണ്‌ കമിങ്‌ടൊനൈറ്റ്‌. ഇതും അയോധാതുവായ ഗ്രൂനറൈറ്റും അന്ത്യാംഗങ്ങളായുള്ള ഒരു നിശ്‌ചിത ഘനലായനി ശ്രണി solid solution series) ഉണ്ട്‌. രാസഘടന: കമിങ്‌ടൊനൈറ്റ്‌ Mg5 Fe2 Si8 O22 (OH)2; ഗ്രൂനറൈറ്റ്‌ Fe7 Si8 O22 (OH)2. കൂടാതെ ഈ ധാതുശ്രണിയില്‍പ്പെടുന്നതും മാങ്‌ഗനീസിന്റെ ആധിക്യമുള്ളതുമായ മറ്റൊരു ഇനമാണ്‌ ഡാന്നെമൊറൈറ്റ്‌ (Fe, Mn, Mg)7, Si8 O22 (OH)2പരസ്‌പരം വിസ്ഥാപന വിധേയമാവുന്ന മഗ്‌നീഷ്യം, ഇരുമ്പ്‌ എന്നീ ലോഹങ്ങളുടെ അഌപാതത്തിനഌസൃതമായി കമിങ്‌ടൊനൈറ്റും ഗ്രൂനറൈറ്റും രൂപംകൊള്ളുന്നു. ഇരുമ്പ്‌ കൂടുതലായി വിസ്ഥാപനം ചെയ്യപ്പെട്ട്‌, മഗ്‌നീഷ്യം 7075 ശതമാനത്തിലധികമാവുമ്പോള്‍, ഘടനാപരമായി അടുത്ത ബന്ധമുള്ള സമചതുര്‍ഭുജ ആംഫിബോളായ ആന്തോഫില്ലൈറ്റ്‌ [Mg7 Si8 O22 (OH)2] രൂപം കൊള്ളുന്നു. ഘടനാപരമായി ആന്തോഫില്ലൈറ്റ്‌ അഥവാ കമിങ്‌ടൊനൈറ്റ്‌ എന്നു വേര്‍തിരിക്കാവുന്ന പരലുകള്‍ ഒരേ രാസഘടനയോടെയും രൂപംകൊളളാം. തന്മൂലം കമിങ്‌ടൊനൈറ്റ്‌ഗ്രൂനറൈറ്റ്‌ ഘനലായനി ശ്രണിയില്‍ മഗ്‌നീഷ്യംഇരുമ്പ്‌ അഌപാതം 7:3 ഉള്ള കമിങ്‌ടൊനൈറ്റ്‌ പരലുകള്‍ മുതല്‍ 100 ശതമാനവും ഇരുമ്പുള്‍ക്കൊള്ളുന്ന ഗ്രൂനറൈറ്റ്‌ പരലുകള്‍ വരെ രൂപംകൊള്ളുന്നു. 50 ശ.മാ.ത്തിലേറെ മഗ്‌നീഷ്യം ഉള്‍ക്കൊള്ളുന്നവയെ പൊതുവില്‍ കമിങ്‌ടൊനൈറ്റ്‌ എന്നു വിശേഷിപ്പിക്കുന്നു.

ധൂസരം, തവിട്ട്‌, ഇരുണ്ട പച്ച, വെളുപ്പ്‌ എന്നീ നിറങ്ങളില്‍ കാണപ്പെടുന്ന കമിങ്‌ടൊനൈറ്റ്‌ പരലുകള്‍ മറ്റ്‌ ഏകനതികആംഫിബോള്‍ ധാതുക്കളില്‍ നിന്നു വ്യത്യസ്‌തമായി പ്രകാശികമായി പോസിറ്റീവ്‌ ആണ്‌. സാധാരണയായി തന്തുരൂപത്തിലാണ്‌ അവസ്ഥിതി. ആ.സാ. 3.13.4. കാഠിന്യം 56. ആംഫിബോള്‍ ധാതുക്കള്‍ക്കു സ്വതവേ സ്‌പഷ്‌ട വിദളനമുണ്ട്‌. തന്തുരൂപത്തിലുള്ള പരലുകള്‍ക്ക്‌ ദ്യുതി പട്ടുനൂലിന്‍േറതിഌ സമമാണ്‌. അപവര്‍ത്തനാങ്കം 1.641.67. ഇത്‌ ഇരുമ്പിന്റെ ആധിക്യത്തിനഌസരിച്ച്‌ വര്‍ധിക്കുന്നു.

പ്രകാശികമായി ഋണ ഗ്രൂനറൈറ്റിന്‌ പൊതുവില്‍ മേല്‍ വിവരിച്ച സ്വഭാവ വിശേഷങ്ങളാണുള്ളത്‌. ഒരളവുവരെ മഗ്‌നീഷ്യവും ഉള്‍ക്കൊള്ളുന്ന ഇതിന്‍െറ ജാലിക ഘടനയില്‍ മാങ്‌ഗനീസ്‌ കൂടി കടന്നു കയറി സൃഷ്‌ടിക്കുന്ന വകഭേദമാണ്‌ ആമസൈറ്റ്‌ (Amosite).

കായാന്തരിക ശിലകളില്‍ കാണപ്പെടുന്ന ഈ ധാതുക്കള്‍ ലഘുപിണ്ഡങ്ങളോ സിരകളോ ആയാണ്‌ അവസ്ഥിതമാകുന്നത്‌. ഇരുമ്പയിരിന്‍െറ നിക്ഷേപങ്ങളോടൊന്നിച്ചും രൂപംകൊണ്ടു കാണുന്നു. ക്വാര്‍ട്ട്‌സ്‌, ഫെല്‍സ്‌പാര്‍, ബയോടൈറ്റ്‌ അഭ്രം, ഗാര്‍നെറ്റ്‌ എന്നീ ധാതുക്കളോടൊന്നിച്ചാണ്‌ ഇത്‌ കാണപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍