This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമല്‍ജോഷി (1920 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമല്‍ജോഷി (1920 )

ഹിന്ദി സാഹിത്യകാരന്‍. 1920ല്‍ രാജസ്ഥാനിലെ അല്‍വര്‍ എന്ന സ്ഥലത്തു ജനിച്ചു. കല്‍ക്കത്താ സര്‍വകലാശാലയില്‍ നിന്ന്‌ ബി.എ. ബിരുദം നേടി. ഏറെക്കാലം ജാംഷെഡ്‌പൂര്‍ റ്റിസ്‌കോ സമാചാറിന്റെ സഹപത്രാധിപരായി സേവനമനുഷ്‌ഠിച്ചു. ഇദ്ദേഹം നോവലും ചെറുകഥാസമാഹാരങ്ങളുമായി ഒരു ഡസനിലധികം പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. ബഹത്താ തിന്‍കാ ഇദ്ദേഹത്തിന്റെ ഒരു പ്രമുഖ നോവലാണ്‌; ചാര്‍ കേ ചാര്‍, പത്‌ഥര്‍ കീ ആംഖ്‌, ഫൂലോം കീ മാലാ, ബ്രഹ്‌മ്‌ ഔര്‍ മായാ തുടങ്ങിയ കഥാസമാഹാരങ്ങള്‍ ഭാവപൗഷ്‌കല്യത്തിലും രചനാസൗഷ്‌ഠവത്തിലും മികച്ചുനില്‌ക്കുന്നു.

(സി.ജി. രാജഗോപാല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍