This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമലാമനോഹരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമലാമനോഹരി

ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാടക സംഗീതത്തിലും തുല്യപ്രചാരം നേടിയിട്ടുള്ള ഒരു ജന്യരാഗം. കര്‍ണാടക സംഗീതത്തില്‍ ഇതിനെ ഒരു ഔഡവഷാഡവരാഗമായും 27-ാമത്തെ മേളകര്‍ത്താരാഗമായ സരസാംഗിയുടെ ജന്യമായും കണക്കാക്കിയിരിക്കുന്നു. ഇത്‌ ഒരു ഉപാംഗരാഗവുമാണ്‌. കര്‍ണാടകസംഗീതത്തില്‍ നിന്ന്‌ ഉത്തരേന്ത്യയില്‍ പ്രചരിച്ച്‌ പ്രചാരം നേടിയിട്ടുള്ളതാണ്‌ ഹിന്ദുസ്ഥാനി സംഗീതത്തിലെ കമലാ മനോഹരി.

കര്‍ണാടക സംഗീതപ്രകാരം
ആരോഹണം  സഗമപനിസ
അവരോഹണം  സനിധപമഗസ
 

ആരോഹത്തില്‍ "രി', "ധ' എന്നീ സ്വരങ്ങളും അവരോഹണത്തില്‍ "രി' എന്ന സ്വരവും വര്‍ജ്യം; ഷഡ്‌ജം, പഞ്ചമം എന്നീസ്വരങ്ങളെ കൂടാതെ അന്തരഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കാകലിനിഷാദം തുടങ്ങിയ സ്വരങ്ങളും രാഗത്തില്‍ വരുന്നു.

പ്രശസ്‌ത സംഗീതജ്‌ഞനും സംഗീതസമ്പ്രദായ പ്രദര്‍ശിനി എന്ന ഗ്രന്ഥത്തിന്‍െറ രചയിതാവുമായ സുബ്ബരാമദീക്ഷിതര്‍ ഈ രാഗത്തിന്‌ "മനോഹരി' എന്ന പേരാണ്‌ നല്‌കിയിരുന്നത്‌.

ഹിന്ദുസ്ഥാനി സംഗീതത്തില്‍ പ്രചരിച്ചിട്ടുള്ള കമലാമനോഹരി ഭൈരവ്‌ഥാട്ടിന്‍െറ (മായാമാളവഗൗള) ജന്യമായി കരുതപ്പെടുന്നു; ആരോഹണഅവരോഹണത്തില്‍ അല്‌പം വ്യത്യാസം ഉണ്ട്‌.

അരോഹണം  സഗമനിനിസ
അവരോഹണം  സനിധപമഗപമഗസ

പ്രഭാതസമയത്തു പാടേണ്ട ഒരു രാഗമാണ്‌ ഹിന്ദുസ്ഥാനിസംഗീതത്തിലെ കമലാമനോഹരി. ഈ രാഗത്തില്‍ ഹിന്ദുസ്ഥാനി ബിഹാഗിന്‍െറ ഛായ പ്രതിഫലിച്ചു കാണുന്നു. ഇതില്‍ ഷഡ്‌ജം, തീവ്രഗാന്ധാരം, ശുദ്ധമധ്യമം, കോമളധൈവതം, തീവ്രനിഷാദം എന്നീ സ്വരങ്ങളാണ്‌ ഉപയോഗിക്കാറുള്ളത്‌.

മുത്തുസ്വാമിദീക്ഷിതരുടെ "കഞ്‌ജദളായതാക്ഷി' (ആദിതാളം) "ശങ്കരം അഭിരാമി'; മൈസൂര്‍ സദാശിവ റാവുവിന്‍െറ "നരസിംഹഡു ഉദയിംചെനു‌' (ഘണ്ടത്രിപുട താളം); ചിന്നയ്യായുടെ "നീ വണ്ടി സ്വാമിനി' (ആദിതാളം); ജി.എന്‍. ബാലസുബ്രഹ്മണ്യത്തിന്‍െറ "നീമുദ്‌ദുമോമു' (ആദിതാളം) തുടങ്ങിയവ ഈ രാഗത്തില്‍ രചിക്കപ്പെട്ടിട്ടുള്ള കൃതികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍