This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കബാല്‍

ഗൂഢാലോചനകള്‍ നടത്തുകയും അവ പ്രയോഗത്തില്‍ വരുത്താന്‍ യത്‌നിക്കുകയും ചെയ്യുന്ന സ്വകാര്യസംഘടന അല്ലെങ്കില്‍ കക്ഷി. "കബാല്‍' (cabale) എന്ന ഫ്രഞ്ച്‌ പദത്തില്‍ നിന്നാണ്‌ ഇതിന്റെ നിഷ്‌പത്തി. ബ്രിട്ടീഷ്‌ രാജാവായ ചാള്‍സ്‌ II (1630 85)ന്റെ കീഴില്‍ 1667 മുതല്‍ 73 വരെ നിലനിന്ന അനൗദ്യോഗിക മന്ത്രിസഭയുടെ പേരെന്ന നിലയ്‌ക്കാണ്‌ ഇതിന്റെ ചരിത്രപ്രസക്തി. ക്ലിഫോര്‍ഡ്‌ (Clifford), ആഷ്‌ലികൂപ്പര്‍ (Ashly-Cooper), ബക്കിങ്‌ഹാം (Buckingham), ആര്‍ലിങ്‌ടണ്‍ (Arlington), ലോഡര്‍ഡേല്‍ (Lauderdale) എന്നിവരുടെ നേതൃത്വത്തിലാണ്‌ ഈ മന്ത്രിസഭയുണ്ടായത്‌. അവരുടെ പേരുകളുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ന്നതാണ്‌ കബാല്‍ (CABAL). പില്‌ക്കാലത്ത്‌ ഈ പദം ഒരു ഗവണ്‍മെന്റിനെതിരായി പ്രവര്‍ത്തിക്കുന്ന ഗൂഢസംഘത്തിന്റെ പര്യായമായിത്തീര്‍ന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AC%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍