This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കന്മദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കന്മദം

വെയിലേറ്റ്‌ പാറകള്‍ ചൂടുപിടിക്കുമ്പോള്‍ ചില പാറകളിലെ വിള്ളലുകളിലൂടെ പുറത്ത്‌ വരുന്ന ദ്രവവസ്‌തു. ഉള്‍ഭാഗത്തുള്ള ധാതുസാരം ചൂടുതട്ടി ഉരുകിയാണ്‌ ഇത്‌ രൂപപ്പെടുന്നത്‌. വിന്ധ്യപര്‍വതത്തില്‍ നിന്നും ഇതു ധാരാളമായി ലഭിക്കുന്നു. ആയുര്‍വേദത്തില്‍ കന്മദത്തിനു വളരെയധികം പ്രാധാന്യം കല്‌പിച്ചിട്ടുണ്ട്‌. ഇത്‌ നാല്‌ തരമുണ്ട്‌. (1) സൗവര്‍ണം (2) രജതം (3) താമ്രം (4) ആയസം. ഇത്‌ പാകരസവും ഉഷ്‌ണവീര്യവും എരിവുമുള്ളതാണ്‌. ധാതുക്കളെ സമസ്ഥിതിയിലാക്കും. കഫമേദസ്സുകളെയും ദുര്‍മാംസത്തെയും ഇല്ലാതാക്കും. യോഗവാഹിയാണ്‌ (ഔഷധങ്ങളെ പരസ്‌പരം ചേര്‍ക്കുക) അശ്‌മരി, മൂത്രക്‌റ്‌ഛ്രം, ക്ഷയം, ശ്വാസം, വാതരക്തം, അര്‍ശസ്‌, പാണ്ഡുരോഗം, അപസ്‌മാരം, ഉന്മാദം, വീക്കം, കുഷ്‌ഠം, മഹോദരം, കൃമി ഇവയെക്കളയും. പൊന്നധികമുള്ള മലയില്‍ ഉണ്ടാകുന്ന കന്മദത്തിനെ സൗവര്‍ണം എന്നു പറയുന്നു. ഇത്‌ ചെമ്പരത്തിപ്പൂപോലെ ചുവന്നിരിക്കും. അല്‌പം കയ്‌പോടുകൂടിയ മധുരരസവും പാകത്തിങ്കല്‍ എരിവുമാണ്‌. വെള്ളി അധികമുള്ള മലയില്‍ നിന്നും കിട്ടുന്നതിനെ രജതം എന്നു പറയുന്നു. വെളുത്ത നിറവും എരിവുരസവുമാണ്‌ പാകത്തിങ്കല്‍ മധുരം. ചെമ്പ്‌ അധികമുള്ള മലയില്‍ നിന്നും കിട്ടുന്നതിനെ താമ്രം എന്നു പറയുന്നു. മയിലിന്‍ കഴുത്തുപോലെ നീലനിറമുള്ളതും തീഷ്‌ണവും ഉഷ്‌ണവുമാണ്‌. ആയസം (ലൗഹം) എന്ന ജാതി ഇരുമ്പധികമുള്ള മലയില്‍ നിന്നും ലഭിക്കുന്നു. ഇത്‌ കച്ചും ഉപ്പിച്ചുമിരിക്കും. ജടായുപക്ഷം പോലെ കറുത്തതാണ്‌ ഗോമൂത്രഗന്ധം പോലെ ഗന്ധമുള്ളതും കറുപ്പുനിറമുള്ളതും മിനുമിനുന്നിരിക്കുന്നതും തൂക്കത്തില്‍ ഘനമുള്ളതും കച്ചു ചവര്‍ത്തരസമുള്ളതുമായ കന്മദം എല്ലാറ്റിലും വച്ച്‌ വളരെ ശ്രഷ്‌ഠമായതാകുന്നു.

(കെ. വാമന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍