This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കന്നഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കന്നഡ കര്‍ണാടക സംഗീതത്തില്‍ പ്രചാരം നേടിയിട്ടുള്ള ഒരു ഉഭയവക്രജന്യരാഗം. മൂന്നു രീതിയിലുള്ള കന്നഡ രാഗങ്ങള്‍ പ്രചരിച്ചിട്ടുള്ളതായി കാണാം. ഇവ മൂന്നും യഥാക്രമം ധീരശങ്കരാഭരണം (29-ാം മേളം), നഠഭൈരവി (20-ാം മേളം), ഹരികാംബോജി (28-ാം മേളം) എന്നിവയുടെ ജന്യങ്ങളാണ്‌. എന്നാല്‍ ഇപ്പോള്‍ പ്രയോഗത്തിലുള്ള കന്നഡരാഗം 29-ാമത്തെ മേളത്തിന്‍െറ ജന്യമാണ്‌.

ആരോഹണംസഗമപമധാനിസ
അവരോഹണംസനിസധാപമപഗാമരിസ

സരിഗമധാനിസ, സമഗമധാനിസ എന്നും ഇതിന്‌ ആരോഹണങ്ങളുണ്ട്‌. ഒരു ഔഡവ സമ്പൂര്‍ണരാഗമായ കന്നഡയില്‍ ഷഡ്‌ജം, ചതുഃശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുഃശ്രുതിധൈവതം, കാകലിനിഷാദം എന്നീ സ്വരങ്ങള്‍ പ്രയോഗിക്കപ്പെടുന്നു. ആരോഹണത്തില്‍ ഋഷഭസ്വരം വര്‍ജ്യമാണ്‌. ഗ, ധ എന്നീ സ്വരങ്ങള്‍ ഗമകത്തോടുകൂടി പാടുന്നു. എല്ലായ്‌പ്പോഴും പാടാവുന്ന ഒരു രാഗമാണിത്‌. ദ്രുതകാലസ്വരസഞ്ചാരങ്ങളും വക്രസ്വരപ്രയോഗങ്ങളും ഈ രാഗത്തിന്റെ രഞ്‌ജകത്വം വര്‍ധിപ്പിക്കുന്നു. ഈ രാഗത്തില്‍ രചിക്കപ്പെട്ടിട്ടുള്ള കൃതികളില്‍ പലതും മധ്യലയത്തിലുള്ളതാണ്‌.

"സാകേതനികേതന', "നിന്നാടനേല', "ഭജരേഭജ മാനസ' (ത്യാഗരാജസ്വാമി), "ശ്രീമാതൃഭൂതം' (മുത്തുസ്വാമി ദീക്ഷിതര്‍), "ഇന്തകണ്ടേ കാവലനാ' (പട്ടണം സുബ്രഹ്മണ്യയ്യര്‍) എന്നിവ ഈ രാഗത്തില്‍ പ്രചാരത്തിലുള്ള കൃതികളാണ്‌. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഇതിഌ തുല്യമായ രാഗങ്ങളൊന്നും പ്രചാരത്തിലില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍