This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനൂട്ട്‌ രാജാക്കന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കനൂട്ട്‌ രാജാക്കന്മാര്‍

Canute Kings

കനൂട്ട്‌ രണ്ടാമന്‍

ഡെന്മാര്‍ക്ക്‌ ഭരിച്ചിരുന്ന രാജാക്കന്മാര്‍. കനൂട്ട്‌ II കനൂട്ട്‌ VI ഇവരായിരുന്നു ഇതില്‍ ഏറ്റവും പ്രശസ്‌തര്‍. കനൂട്ട്‌ II (994 1035) ഡെന്മാര്‍ക്ക്‌ രാജാവായ സ്വെയ്‌നിന്റെ പുത്രനായ ഇദ്ദേഹം പിതാവിനോടൊപ്പം 1013ല്‍ ഇംഗ്ലണ്ടാക്രമണത്തില്‍ പങ്കെടുത്ത്‌ അവിടത്തെ രാജാവായ എതല്‍റെഡ്‌ കകനെ പരാജയപ്പെടുത്തി.

യുദ്ധപര്യടനത്തിനിടെ സ്വെയ്‌ന്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന്‌ കനൂട്ടിന്റെ അനുയായികള്‍ ഇദ്ദേഹത്തെ ഇംഗ്ലണ്ടിലെ രാജാവായി പ്രഖ്യാപിച്ചു. എന്നാല്‍ എതല്‍റെഡ്‌ കക വീണ്ടും അവകാശവാദമുന്നയിച്ചപ്പോള്‍ ഡെന്മാര്‍ക്കിലേക്ക്‌ പലായനം ചെയ്യാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി; അവിടെ സഹോദരനായ ഹരോള്‍ഡിനോടൊപ്പം സഹരാജാവായി ഭരണം നടത്തി. ഹാരോള്‍ഡിന്റെ കപ്പല്‍പ്പടയുടെ സഹായത്തോടെ 1015ല്‍ ഇംഗ്ലണ്ട്‌ അധീനപ്പെടുത്തുവാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടു. 1016ല്‍ എതല്‍റെഡിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രന്‍ എഡ്‌മണ്ട്‌ ഡെന്മാര്‍ക്കിനെതിരെ യുദ്ധം തുടര്‍ന്നു. 1016ലെ ആഷിങ്‌ഡണ്‍ യുദ്ധത്തില്‍ കനൂട്ട്‌ II എഡ്‌മണ്ടിനെ പരാജയപ്പെടുത്തി. ഇരുരാജാക്കന്മാരും തമ്മില്‍ തുടര്‍ന്നുണ്ടായ ധാരണയനുസരിച്ച്‌ മേര്‍ഷ്യാ പ്രദേശം കനൂട്ടിഌം വെസ്സക്‌സ്‌ പ്രദേശം എഡ്‌മണ്ടിഌം ലഭിച്ചു. നോര്‍ത്‌ അംബ്രിയ ഇതിനകം കനൂട്ടിനു കീഴടങ്ങിയിരുന്നു. എഡ്‌മണ്ട്‌ അന്തരിച്ചതോടെ (1016 ന. 30) കനൂട്ട്‌ ഇംഗ്ലണ്ടിലെ പരമാധികാര ഭരണാധികാരിയായി. എതല്‍റെഡ്‌ കകന്റെ വിധവയായ നോര്‍മന്‍ഡിയിലെ എമ്മയെ 1017ല്‍ കനൂട്ട്‌ വിവാഹം കഴിച്ചു. സഹോദരനായ ഹാരോള്‍ഡ്‌ അന്തരിച്ചതിനെ (1018)ത്തുടര്‍ന്ന്‌ കനൂട്ട്‌ II ഡെന്മാര്‍ക്കിലെ രാജാവുമായി. ശക്തഌം നീതിനിഷ്‌ഠഌം ആയ ഒരു ഭരണാധികാരി എന്ന ഖ്യാതി അദ്ദേഹം നേടി. ഇദ്ദേഹം നിരവധി പള്ളികള്‍ നിര്‍മിക്കുകയുണ്ടായി. നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാര്‍ ഡെന്മാര്‍ക്ക്‌ ആക്രമിച്ചപ്പോള്‍ (1026) ബ്രിട്ടീഷ്‌ സൈന്യസഹായത്തോടെ കനൂട്ട്‌ II ആ ആക്രമണങ്ങളെ പരാജയപ്പെടുത്തി. ഇംഗ്ലണ്ടിലധികസമയവും ചെലവഴിച്ചിരുന്നതിനാല്‍ ഡെന്മാര്‍ക്കില്‍ ഇദ്ദേഹത്തിന്‌ ജനസമ്മതി കുറയുവാന്‍ തുടങ്ങി. അതിനാല്‍ ഇദ്ദേഹം ഇളയ പുത്രനായ ഹാര്‍ഡി കനൂട്ടിനെ ഡെന്മാര്‍ക്കിലെ ഉപരാജാവാക്കി.

1028ല്‍ കനൂട്ട്‌ II നോര്‍വേ കീഴടക്കി: പുത്രനായ സ്വെയിനിയെ അവിടത്തെ ഉപരാജാവായി വാഴിച്ചു. ഡെന്മാര്‍ക്ക്‌ ചരിത്രത്തിലെ അതിപ്രധാനമായ കാലഘട്ടമാണ്‌ കനൂട്ടിന്റെ ഭരണകാലം. ദേശീയാടിസ്ഥാനത്തില്‍ നാണയസമ്പ്രദായം ഏര്‍പ്പെടുത്തിയതും, ആദ്യത്തെ ലിഖിത നിയമസംഹിത നടപ്പിലാക്കിയതും ഇദ്ദേഹമായിരുന്നു. 1035 ന. 12നു ഇംഗ്ലണ്ടിലെ ഷാഫ്‌ട്‌സ്‌ബറിയില്‍ വച്ച്‌ കനൂട്ട്‌ II അന്തരിച്ചു. കനൂട്ട്‌ തന്റെ മരണാനന്തരം ഇംഗ്ലണ്ടിലെയും നോര്‍വേയിലെയും രാജപദവി കനൂട്ട്‌ III എന്നറിയപ്പെട്ടിരുന്ന ഹാര്‍ഡി കനൂട്ടി(Harde canute)ന്‌ (എമ്മയില്‍ ജനിച്ച പുത്രന്‍) വ്യവസ്ഥ ചെയ്‌തിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ നിര്യാണാനന്തരം, ഹാരോള്‍ഡ്‌ ( ഈല്‍ഫ്‌ ഗിഫുവില്‍ ജനിച്ച മകന്‍) ഇംഗ്ലണ്ടിലെ അധികാരം പിടിച്ചെടുത്തു. 1040ല്‍ നിര്യാതനാവുന്നതുവരെ ഹാരോള്‍ഡ്‌ ഇംഗ്ലണ്ട്‌ ഭരിച്ചു. കനൂട്ട്‌ കക ന്‌ എമ്മയില്‍ ജനിച്ച പുത്രി ഗണ്‍ഹില്‍ഡ്‌ (Gun Hild) കോണ്‍റാഡ്‌ കകന്‍െറ പുത്രഌം പില്‌ക്കാല വിശുദ്ധ റോമന്‍ ചക്രവര്‍ത്തിയുമായ ഹെന്‌റി IIIനെ 1036ല്‍ വിവാഹം ചെയ്‌തു. ഇംഗ്ലീഷ്‌ നാടോടിപ്പാട്ടുകളിലെ ഒരു വീരനായകനാണ്‌ കനൂട്ട്‌ II.

കനൂട്ട്‌ VI (1163 1202) ഡെന്മാര്‍ക്കിലെ രാജാവ്‌. പിതാവായ വാല്‍ഡിമര്‍ കനോടൊപ്പം 1170ല്‍ സഹറീജന്‍റായി. 1182ല്‍ പിതാവിനെ പിന്തുടര്‍ന്ന്‌ രാജാവുമായി. ആര്‍ച്ച്‌ ബിഷപ്പ്‌ അബ്‌സാലന്റെ സഹായത്തോടെ കനൂട്ട്‌ തന്‍െറ അധികാരപരിധി പോമെറേനിയ, ഹോള്‍ സ്റ്റെയിന്‍ എന്നിവിടങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. അതിനുശേഷം ഡെയിന്‍കാരുടെയും വെന്‍ഡുകളു(Wends)ടെയും രാജാവെന്ന ബഹുമതി സ്വീകരിച്ചു. 1197ഌം 1201നുമിടയ്‌ക്ക്‌ അദ്ദേഹം നിരവധി യുദ്ധങ്ങളിലേര്‍പ്പെട്ടു. 1202 ന. 12നു കനൂട്ട്‌ VI അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍