This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കതാവത്തു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കതാവത്തു

പാലിഭാഷയില്‍ വിരചിതമായ ത്രിപിടകത്തില്‍പ്പെട്ട അഭിധമ്മ പിടകത്തിന്റെ അഞ്ചാം ഉപവിഭാഗം. "കഥാവസ്‌തു' എന്ന പദത്തിന്റെ പാലിരൂപമാണിത്‌. ബുദ്ധമതതത്ത്വങ്ങള്‍ മുഖ്യമായി മൂന്നു (വിനയസൂത്തഅഭിധമ്മ) പിടകങ്ങളിലായിട്ടാണ്‌ സമാഹരിക്കപ്പെട്ടിട്ടുള്ളത്‌. ഇതില്‍ മൂന്നാമത്തതായി അഭിധമ്മപിടകത്തില്‍ കതാവത്തു എന്ന ഭാഗത്തിഌ പുറമേ ആറു ഭാഗങ്ങള്‍ വേറെയുമുണ്ട്‌: ധമ്മസംഗണി (ധര്‍മസംഗ്രഹണി), വിഭംഗം, ധാതുകത്താ (ധാതുകഥാ), പുഗ്ഗലപഞ്ഞതി (പുദ്‌ഗലപ്രജ്ഞപ്‌തി), യമകം, പഠാന (പ്രസ്ഥാനം). ഭാരതീയ യുക്തിശാസ്‌ത്രത്തിന്‍െറ പ്രാരംഭം പ്രകടമാകുന്ന കതാവത്തു (കഥാവസ്‌തു)വില്‍ ഇതര മതഖണ്ഡനത്തിഌള്ള യുക്തികളെ ചോദ്യോത്തര രൂപേണ സമാഹരിച്ചിരിക്കുന്നു. ഒരു കണക്കിന്‌ ബുദ്ധമതക്കാരുടെ ന്യായശാസ്‌ത്രമായി ഇതിനെ പരിഗണിക്കാവുന്നതാണ്‌.

ബി.സി. 247ല്‍ അശോകചക്രവര്‍ത്തി പാടലീപുത്രത്തില്‍ സംഘടിപ്പിച്ച മൂന്നാം ലോകബുദ്ധമത സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന, തേര(സ്ഥവിര)വാദി വിഭാഗത്തില്‍പ്പെട്ട തിസ്സാമൊഗ്ഗലിപുത്ത എന്ന സന്ന്യാസിവര്യനായിരുന്നു കതാവത്തുവിന്റെ രചയിതാവെന്നും സമ്മേളനത്തില്‍ ഇദ്ദേഹം ഇതര മതതത്ത്വങ്ങളെ ഖണ്ഡിക്കുന്നതിന്‌ സ്വന്തം ഗ്രന്ഥത്തിലെ യുക്തികളാണ്‌ ഉപയോഗിച്ചതെന്നും പറയപ്പെടുന്നു. ഭാരതത്തിലെ അക്കാലത്തെ മതാന്തരീക്ഷത്തെക്കുറിച്ചും ബുദ്ധമതവിഭാഗങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന്‌ പ്രസ്‌തുത ഗ്രന്ഥഭാഗവും അതിന്റെ വ്യാഖ്യാനവും സഹായകമാണ്‌.

"ആത്മവാദ'ത്തെയും "സര്‍വാസ്‌തിത്വവാദ'ത്തെയും കാര്യകാരണസഹിതം കതാവത്തുവില്‍ നിഷേധിച്ചിട്ടുണ്ട്‌. നിരന്തരപരിവര്‍ത്തനഫലമായി പ്രാപിക്കേണ്ട ഒന്നാണ്‌ സത്യം; പെട്ടെന്ന്‌ ആത്മജ്ഞാനത്തിലൂടെ അത്‌ പ്രാപ്യമല്ല; സമാധിയില്‍ അഌഭവപ്പെടുന്ന നിശ്ചലബോധം ബോധധാര മാത്രമാണ്‌; എല്ലാ വസ്‌തുക്കളും സ്ഥിതി ചെയ്യുന്നു അല്ലെങ്കില്‍ ഉണ്ട്‌ എന്ന സര്‍വാസ്‌തിത്വവാദം ഖണ്ഡനാര്‍ഹമാണ്‌ഈ സിദ്ധാന്തങ്ങളാണു കതാവത്തുവില്‍ പരാമൃഷ്ടങ്ങളായിട്ടുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍