This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ടന്‍കാരി വര്‍മന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്ടന്‍കാരി വര്‍മന്‍

മൂഷിക (പിന്നീട്‌ കോലത്തിരി) വംശത്തിലെ ഒരു രാജാവ്‌. ഇദ്ദേഹത്തിന്റെ രാജധാനി ഏഴിമലയിലായിരുന്നു. മൂഷികവംശം ആരംഭിക്കുന്നത്‌ രാമഘടന്‍ എന്ന ഒരു രാജാവില്‍ നിന്നാണ്‌. തലമുറകള്‍ക്കു ശേഷം ജനമണി എന്ന ഒരു രാജാവ്‌ ഈ വംശത്തില്‍ ജനിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മരുമകനായ ശ്രീകണ്‌ഠനാണ്‌ കണ്ടന്‍കാരിവര്‍മന്‍ എന്നു വിശ്വസിക്കപ്പെടുന്നു. ശ്രീകണ്‌ഠന്റെ സദസ്യനായിരുന്ന അതുലന്‍ എന്ന കവി മൂഷികവംശം എന്ന ഒരു സംസ്‌കൃതമഹാകാവ്യം രചിച്ചിട്ടുണ്ട്‌. പ്രസ്‌തുത വംശത്തിന്റെ 12-ാം ശ. വരെയുള്ള ചരിത്രം ഏറെക്കുറെ ഇതില്‍ നിന്നു ലഭ്യമാണ്‌. ശ്രീകണ്‌ഠനെക്കുറിച്ചുള്ള പരാമര്‍ശം ഇതിലെ 15-ാം സര്‍ഗത്തിലാണ്‌ കാണുന്നത്‌. എ.ഡി. 1012-43 വരെ ചോളരാജ്യം വാണിരുന്ന രാജേന്ദ്രചോളനാല്‍ ശ്രീകണ്‌ഠന്‍ യുദ്ധത്തില്‍ പരാജിതനായി എന്ന്‌ ഈ കാവ്യത്തില്‍ നിന്നു മനസ്സിലാകുന്നുണ്ട്‌. പഴയ ചിറയ്‌ക്കല്‍ താലൂക്കിലെ എരവം ഗ്രാമത്തില്‍നിന്ന്‌ 11-ാം ശ.ത്തിലെ വട്ടെഴുത്തിലെഴുതപ്പെട്ട ഒരു ലിഖിതം കണ്ടുകിട്ടിയിട്ടുള്ളത്‌ കണ്ടന്‍കാരിവര്‍മന്റേതാണ്‌ കണ്ടന്‍കാരിവര്‍മന്‍ എന്ന "രാമകടമൂവര്‍ തിരുവടി'യുടേതാണ്‌. തന്മൂലം ഇദ്ദേഹം 11-ാം ശ.ത്തില്‍ നാടുവാണിരുന്നതായി പരിഗണിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഇന്നും ലഭ്യമല്ല. നോ: കോലസ്വരൂപം

(വി.ആര്‍. പരമേശ്വരപിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍