This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഠോരകുഠാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കഠോരകുഠാരം

സയ്യിദ്‌ സനാവുല്ലാ മക്തിത്തങ്ങള്‍ രചിച്ച ക്രിസ്‌തുമത ഖണ്ഡനപരങ്ങളായ രണ്ടു മലയാളഗ്രന്ഥങ്ങളില്‍ ആദ്യത്തേത്‌ (പാര്‍ക്കലീത്താ പോര്‍ക്കളമാണ്‌ രണ്ടാമത്തേത്‌). "കഠോരകുഠാരം ഒന്നാംഖണ്ഡം അജ്ഞാനവധം' എന്നിങ്ങനെ ഗ്രന്ഥാരംഭത്തില്‍ കാണുന്നതുകൊണ്ട്‌ പ്രസ്‌തുതകൃതി ബഹുഖണ്ഡങ്ങളായി പ്രസിദ്ധപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിരുന്നു എന്നു വിചാരിക്കാം. കൂടാതെ മക്തിമനഃക്ലേശം തുടങ്ങിയ 40ഓളം കൃതികളും ബഹുഭാഷാപണ്ഡിതനായ മക്തിത്തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കോഴിക്കോട്‌ മിനര്‍വ മുദ്രണാലയത്തില്‍ നിന്ന്‌ 1884ല്‍ ആദ്യമായി പുറത്തിറങ്ങിയ ഈ പുസ്‌തകത്തിന്റെ രണ്ടാംപതിപ്പ്‌ 1934ല്‍ കൊച്ചിയില്‍ ഐക്യം പ്രസ്സില്‍ നിന്നും അടിച്ചിറക്കുകയുണ്ടായി.

കഠോരകുഠാര പീഠികയുടെ അവസാനഭാഗത്ത്‌ "......അന്യവേദമോ ശാസ്‌ത്രമോ ചേര്‍ക്കാതെ സുവിശേഷങ്ങളില്‍ നിന്നുതന്നെ ചില വാക്യങ്ങളെ എടുത്തു നിയമാഌസാരണമായി ക്രിസ്‌ത്യാനികള്‍ അളന്നുവരുന്ന അളവിനാല്‍ തന്നെ അവര്‍ക്കും അളക്കുന്നു' എന്നിങ്ങനെ ഗ്രന്ഥകര്‍ത്താവ്‌ തന്റെ ഗ്രന്ഥനിര്‍മാണ ലക്ഷ്യം വ്യക്തമാക്കിയിട്ടുണ്ട്‌. ഇസ്‌ലാംമതത്തിന്റെ പ്രതിനിധിയായി ഒരു മുന്‍ഷിയെയും ക്രിസ്‌തുമതത്തിന്റെ പ്രതിനിധിയായി ഒരു ഉപദേശിയെയും അവതരിപ്പിച്ച്‌ ഇവര്‍ തമ്മിലുള്ള ചോദ്യോത്തരങ്ങളിലൂടെ സ്വാഭിപ്രായം സ്ഥാപിക്കുന്ന രീതിയാണ്‌ കഠോരകുഠാര കര്‍ത്താവ്‌ സ്വീകരിച്ചു കാണുന്നത്‌. ക്രിസ്‌തുമതത്തിഌം ഹിന്ദുമതത്തിഌം തമ്മില്‍ ഇരുപതു സാമ്യങ്ങള്‍ തേടിപ്പിടിച്ച്‌ അവയെ ഒരു പട്ടികയാക്കിക്കൊടുത്ത്‌ രണ്ടിനെയും തുലനം ചെയ്യുന്നതിഌം ഹിന്ദുമതവും അജ്ഞാനകലുഷമാണെന്നു സമര്‍ഥിക്കുന്നതിഌം ഈ കൃതിയില്‍ ഉദ്യമിച്ചിട്ടുണ്ട്‌.

(സി.എന്‍. അഹമ്മദ്‌ മൗലവി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍