This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കട്ടബൊമ്മന്‍, വീരപാണ്ഡ്യ (1760-99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കട്ടബൊമ്മന്‍, വീരപാണ്ഡ്യ (1760-99)

വീരപാണ്ഡ്യ കട്ടബൊമ്മന്‍

18-ാം നൂറ്റാണ്ടില്‍, ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണത്തിനെതിരായി പടപൊരുതി രക്തസാക്ഷിത്വം വരിച്ച ധീരനേതാവ്‌. ജഗവീര കട്ടബൊമ്മന്‍െറ പുത്രനായ വീരപാണ്ഡ്യ കട്ടബൊമ്മന്‍ മുപ്പതാമത്തെ വയസ്സില്‍ (1730 ഫെ. 2) തിരുനെല്‍വേലിയിലെ പാഞ്ചാലങ്കുറിച്ചിയുടെ ഭരണാധികാരം കൈയേറ്റു. ആര്‍ക്കാട്ടു നവാബിന്‍െറ നാമമാത്ര ഭരണത്തിന്‍കീഴിലായിരുന്നു അന്ന്‌ പാണ്ഡ്യനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും. യഥാര്‍ഥ അധികാരം കൈയടക്കിയിരുന്നത്‌ ഈസ്റ്റിന്ത്യാക്കമ്പനിയായിരുന്നു.

ഈസ്റ്റിന്ത്യാക്കമ്പനി കപ്പമെന്ന പേരില്‍ ആവശ്യപ്പെടുന്ന വന്‍തുകകള്‍ കൊടുക്കാന്‍ പാണ്ഡ്യനാട്ടുകാര്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ കമ്പനിക്കാരുടെ അടിമത്തം കൈക്കൊള്ളാന്‍ കട്ടബൊമ്മന്‍ സന്നദ്ധനായിരുന്നില്ല. ആറായിരം സ്വര്‍ണനാണയം ഉടനെ കപ്പമായി കൊടുക്കണമെന്ന ബ്രിട്ടീഷ്‌ ആവശ്യത്തെ കട്ടബൊമ്മന്‍ നിരാകരിച്ചു. അതിനാല്‍ ചതിപ്രയോഗങ്ങള്‍ നടത്തി കട്ടബൊമ്മനെ പാട്ടിലാക്കാന്‍ കമ്പനിക്കാര്‍ പദ്ധതി തയ്യാറാക്കി. അതിന്റെ ആദ്യപടിയായി ഈസ്റ്റിന്ത്യാക്കമ്പനി കളക്‌റ്റര്‍ ജാക്‌സന്‍ ഇദ്ദേഹത്തെ വിളിച്ചുവരുത്തി പല ആരോപണങ്ങളും ഉന്നയിച്ചു. ഈ കുറ്റാരോപണങ്ങള്‍ക്ക്‌ കട്ടബൊമ്മന്‍ മറുപടി നല്‌കിയെങ്കിലും കമ്പനി അധികാരികള്‍ കൂടുതല്‍ ക്രുദ്ധരാവുകയാണുണ്ടായത്‌. ഇദ്ദേഹത്തിന്റെ കൈക്കു വിലങ്ങുവയ്‌ക്കാന്‍ സന്നദ്ധനായ സേനാപതി കൂര്‍ക്കിനെ കട്ടബൊമ്മന്‍ വെട്ടിവീഴ്‌ത്തിയത്‌ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി. ജാക്‌സന്റെ സ്ഥാനത്ത്‌ ലൂപ്പിങ്‌ടണ്‍ നിയമിതനായതോടെ ബ്രിട്ടീഷുകാര്‍ കൂടുതല്‍ കര്‍ശനമായ നടപടികളാരംഭിച്ചു. അക്കാലത്ത്‌ മദ്രാസ്‌ ഗവര്‍ണറായിരുന്ന എഡ്വേഡ്‌ക്ലെവ്‌"പാഞ്ചാലങ്കുറിച്ചി വീരനെ'പിടിച്ചടക്കാന്‍ മേജര്‍ ബാനര്‍മാനെ സൈന്യസമേതം നിയോഗിച്ചു. മേജര്‍ ബാനര്‍മാന്‍ തന്റെ സൈന്യവുമായി പാഞ്ചാലങ്കുറുഞ്ചി പിടിച്ചെടുക്കാനെത്തി. കട്ടബൊമ്മഌം അനുയായികളും ശക്തമായ പോരാട്ടം നടത്തി കമ്പനിയുടെ പീരങ്കിപ്പടയെ ഇവര്‍ നാടന്‍ ആയുധങ്ങള്‍ കൊണ്ടുതന്നെ എതിര്‍ത്തു. എങ്കിലും യുദ്ധത്തില്‍ കോട്ടയുടെ ഒരു ഭാഗം തകര്‍ന്നുപോയി. പുതിയ സൈന്യദളങ്ങള്‍ വരുന്നുണ്ടെന്നറിഞ്ഞു കട്ടബൊമ്മഌം സഹപ്രവര്‍ത്തകരും പലായനം ചെയ്‌തു. പുതുക്കോട്ട രാജാവായി അഭിഷിക്‌തനായ തൊണ്ടമാന്റെ വഞ്ചനനിമിത്തം 1799 ഒ.1ന്‌ കട്ടബൊമ്മന്‍ ബ്രിട്ടീഷുകാരുടെ തടവിലായി. അധികം താമസിയാതെ കട്ടബൊമ്മനെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു.

(വി. ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍