This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടുരസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടുരസം

ദ്രവ്യങ്ങളെ ആശ്രയിച്ചു നില്‌ക്കുന്നവയും രസനേന്ദ്രിയഗ്രാഹ്യങ്ങളുമായ ആറു (ഷഡ്‌) രസങ്ങളില്‍ ഒന്ന്‌.

"രസാഃ സ്വാദ്വമ്ലലവണ
തിക്‌തോഷ്‌ണ കഷായകാഃ
ഷഡ്‌ദ്രവ്യമാശ്രിതാഃ' 
 

(അഷ്ടാംഗഹൃദയം 1.15) മധുരം, അമ്ലം, ലവണം, തിക്തം, കടു, കഷായം എന്നിവയാണ്‌ പ്രസിദ്ധങ്ങളായ ആറു മൗലികരസങ്ങള്‍. തീക്ഷ്‌ണതകൊണ്ടു നാക്കിനെ അഥവാ വായിനെ ആവരണം ചെയ്യുന്നു; അഥവാ കണ്ണ്‌, മൂക്ക്‌, വായ്‌ എന്നിവിടങ്ങളില്‍ വെള്ളമൊലിപ്പിക്കുന്നു എന്ന അര്‍ഥത്തിലാണ്‌ "കട്‌' എന്ന ധാതുവില്‍നിന്നു "കടു' ശബ്‌ദമുണ്ടായിട്ടുള്ളത്‌. എരിവിനെയാണ്‌ കടുരസം വിവക്ഷിക്കുന്നത്‌. മേലുദ്ധരിച്ച പദ്യത്തിലും അടുത്ത പദ്യത്തിലുമായി കടുരസം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന്‌ അഷ്‌ടാംഗഹൃദയകാരന്‍ വ്യക്തമാക്കുന്നുണ്ട്‌:

".......................... തേ ച
യഥാപൂര്‍വം ബലാവഹാഃ (1.15)
തത്രാദ്യാ മാരുതം ഘ്‌നന്തി
ത്രയസ്‌തിക്‌താദയഃ കഫം
കഷായതിക്തമധുരാഃ
പിത്തമന്യേ തു കുര്‍വതേ'
 

(അഷ്ടാംഗഹൃദയം 1.16) ഈ അഭിപ്രായമനുസരിച്ച്‌ മധുരം മുതലായ ആറു രസങ്ങളില്‍ മുമ്പു മുമ്പു പറഞ്ഞവ പിമ്പു പറഞ്ഞവയെക്കാള്‍ ശരീരത്തിനു കൂടുതല്‍ ബലവര്‍ധകങ്ങളാണ്‌. തന്‌മൂലം കടുരസം ശരീരത്തിനു താരതമ്യേന കൂടുതല്‍ ബലക്ഷയകാരിയും കുറഞ്ഞതോതില്‍ ബലവര്‍ധകവുമായിരിക്കും. കടുരസം വാതപിത്തങ്ങളെ ഉണ്ടാക്കുകയും കഫത്തെ ശമിപ്പിക്കുകയും ചെയ്യും; മാത്രമല്ല ഉഷ്‌ണവീര്യമാകയാല്‍ പിത്തത്തെ വര്‍ധിപ്പിച്ച്‌ ശരീരയാത്രയെ ത്വരിപ്പിക്കുകയും ചെയ്യും. ശരീരത്തിന്‌ ആവശ്യമായ ആഹാരസാധനങ്ങളെ ഗ്രഹിക്കുന്നതിഌം അല്ലാത്തവയെ നിയന്ത്രിക്കുന്നതിഌം ത്യജിക്കുന്നതിഌം ഈ അറിവ്‌ പ്രയോജനകാരിയാണ്‌.

ഭഗവദ്‌ഗീതയില്‍ കടുരസപ്രധാനമായ ആഹാരം രാജസമാണെന്ന്‌ അനുശാസിക്കപ്പെട്ടിരിക്കുന്നു. നോ: കടുവിപാകം

(സി.എസ്‌. നിര്‍മലാദേവി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%9F%E0%B5%81%E0%B4%B0%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍