This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍മുയല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടല്‍മുയല്‍

Sea hare

അണ്ഡാകൃതിയുള്ള ശരീരത്തില്‍, മുന്നറ്റത്തായി ചെവി പോലെ തോന്നിക്കുന്ന രണ്ടു ഗ്രാഹികള്‍ (tentacles) ഉള്ള ഒരു സമുദ്രജീവി. "കടല്‍മുയല്‍' എന്ന പേരിനു‌ കാരണം ഇതിന്റെ ഈ പ്രത്യേകാകൃതി ആകുന്നു. മൊളസ്‌കഫൈലത്തിലെ അനാസ്‌പിഡിയ (അപ്ലിസിയമോര്‍ഫ) ഗോത്രമാണ്‌ ഇതിന്റേത്‌. ഈ ഗോത്രം ഗാസ്‌ട്രാപ്പോഡ വര്‍ഗത്തിലുള്‍പ്പെടുന്നു. ജീനസിന്റെ പേര്‍ അപ്ലിസിയ(Aplysia).

കടല്‍മുയല്‍

വലുപ്പം കൂടുതലുള്ള "ഒച്ചാ'ണ്‌ (slug) കടല്‍മുയല്‍ എന്നുപറയാം. പാദം രണ്ടായി പിരിഞ്ഞു രൂപം പ്രാപിച്ചിട്ടുള്ള പാരപോഡിയകള്‍ താരതമ്യേന വലുപ്പം കൂടിയതും നീന്തലിനു‌ സഹായകവുമാകുന്നു. വലതുവശത്തായി സ്ഥിതി ചെയ്യുന്ന മാന്റില്‍ കാവിറ്റിക്കുള്ളില്‍ വലുപ്പമേറിയ ഒരു "ഗില്‍', വ്യക്തമായ ഒരു "പര്‍പ്പിള്‍ ഗ്ലാന്‍ഡ്‌' എന്നിവ കാണാം. ഈ ഗ്രന്ഥിയില്‍ നിന്നു പുറപ്പെടുന്ന സമൃദ്ധമായ സ്രവം ജീവിയുടെ രക്ഷയ്‌ക്കുതകുന്നുവെന്നാണ്‌ കരുതപ്പെടുന്നത്‌. ആന്തരിക ശരീരാവയവങ്ങള്‍ക്കു viscera) മുകളിലായി കാണപ്പെടുന്ന ചെറുതും നേര്‍ത്തതുമായ ഒരു "ഷെല്‍' കടല്‍മുയലിന്റെ ഒരു സവിശേഷതയാകുന്നു. പാദത്തില്‍ നിന്നു മുകളിലേക്കു വരുന്ന "മടക്കുകള്‍' (പാരപോഡിയ) ആണ്‌ ഇതിനെ യഥാസ്ഥാനത്തു ബന്ധിച്ചിരിക്കുന്നത്‌. മാന്റില്‍ കൊണ്ട്‌ ഈ ഷെല്‍ ഏതാണ്ട്‌ പൂര്‍ണമായിത്തന്നെ ആവൃതമായിരിക്കുന്നു. ഒപ്പിസ്‌തോബ്രാങ്കിയ ഉപവര്‍ഗത്തിലെ മൊളസ്‌കുകളുടെ പ്രത്യേകതയായ രണ്ടു ജോഡി ഗ്രാഹികള്‍ കടല്‍മുയലിഌം ഉണ്ട്‌.

പച്ചനിറമുള്ള കടല്‍പ്പായലുകളാണ്‌ കടല്‍ മുയലിന്റെ ആഹാരം. താരതമ്യേന ദൃഢമായ ഹനു‌ക്കള്‍ കൊണ്ട്‌ മുറിച്ചെടുക്കുന്ന പായല്‍ക്കഷണങ്ങള്‍ പചനവ്യൂഹത്തിലെ ഒരു പ്രധാന ഭാഗമായ "ക്രാപ്പി'(crop)നു‌ള്ളില്‍ സംഭരിക്കപ്പെടുന്നു; പ്രാഥമികദഹനം നടക്കുന്നതും ഇതിനു‌ള്ളില്‍ വച്ചുതന്നെയാണ്‌.

കടല്‍മുയല്‍ "ഉഭയലിംഗി'കളാണ്‌. എന്നാല്‍ "എഗ്‌ ക്യാപ്‌സ്യൂളി' ന്റെ രൂപീകരണം നടക്കുന്നതായി കാണപ്പെടുന്നില്ല. ബീജസങ്കലിതാണ്ഡങ്ങള്‍ ജെല്ലിപോലെയുള്ള കൂട്ടമായി നിക്ഷേപിക്കപ്പെടുകയാണ്‌ പതിവ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍