This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടലാരല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കടലാരല്‍

സമുദ്രത്തില്‍ കാണപ്പെടുന്ന ആരല്‍ മത്സ്യങ്ങള്‍. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള സമുദ്രങ്ങളില്‍ പലയിനം ആരലുകളെ കാണാം. ഇവയില്‍ ചിലവ പുഴുക്കളെപ്പോലെയുള്ളതും വളരെ ചെറുതുമാണ്‌; മറ്റു ചിലത്‌ വളരെ വലുപ്പമേറിയതും. "മോറേ'കള്‍ (morays) എന്നു പേരുള്ള വലിയ ആരലുകള്‍ ഉഷ്‌ണസമുദ്രങ്ങളിലാണ്‌ സാധാരണ കാണപ്പെടുന്നത്‌. ബഹു വര്‍ണാങ്കിതമായ ശരീരത്തോടുകൂടിയ ഇവയ്‌ക്കിടയില്‍ പല തരക്കാരുണ്ട്‌. പാറകളുടെയും കോറലുകളുടെയും ഇടയിലായി പതുങ്ങിക്കിടക്കുന്ന ഇവ ഇരയെ കാണുന്ന നിമിഷം, അതിന്റെമേല്‍ ചാടി വീഴുന്നു. ആരലുകള്‍ക്ക്‌ പാമ്പുകളോടുള്ള ആകാരസാദൃശ്യം ഉഷ്‌ണസമുദ്രങ്ങളിലെ പലയിനങ്ങളെയും ശത്രുക്കളില്‍നിന്നു രക്ഷിക്കുന്നതിനു‌ സഹായകമാ ണ്‌. ഈസ്‌റ്റിന്‍ഡീസിലെ പവിഴപ്പുറ്റുകളില്‍ കഴിയുന്ന ഒരു പ്രത്യേകയിനം ഇതിന്‌ ഉദാഹരണമാണ്‌. ശരീരം മുഴുവന്‍ ഇടവിട്ടു മഞ്ഞയും കറുപ്പും വരകളുള്ള ഈ ആരല്‍ കാഴ്‌ചയില്‍, അവിടെത്തന്നെ കഴിയുന്ന ഉഗ്രവിഷമുള്ള ഒരിനം പാമ്പിനെപ്പോലിരിക്കുന്നു. ഈ ബാഹ്യസാദൃശ്യം മൂലം ആരലിന്‍െറ ശത്രുക്കളാവുന്ന ജീവികള്‍ ഇതിനെ പാമ്പായി തെറ്റിദ്ധരിച്ച്‌ ഒഴിഞ്ഞുപോകുന്നു. (നോ. സംരക്ഷകവര്‍ണത).

കടലാരല്‍

പുറംകടലില്‍ കാണപ്പെടുന്ന "സ്‌നൈപ്‌ഈല്‍' (Snipe-eel) എന്ന ഇനം ആരലുകള്‍ വളരെ നീണ്ടു മെലിഞ്ഞിരിക്കും. അതിലോലമായ പത്രങ്ങളും (fins), വാലിന്‍െറ അറ്റത്ത്‌ അപൂര്‍വമായി കാണുന്ന ചമ്മട്ടി പോലുള്ള ഘടനാവിശേഷവും ഇവയുടെ പ്രത്യേകതകളാണ്‌. ഇവയുടെ ദീര്‍ഘവും നേര്‍ത്തതുമായ "ഹനു‌'ക്കള്‍, ഒരിക്കലും ഒരുമിച്ചു ചേരുകയില്ല എന്നു തോന്നുന്ന തരത്തില്‍ വളഞ്ഞതാണ്‌. ഇതില്‍ നിറയെ ചെറിയ പല്ലുകളും കാണാം. ഈ ആരലുകള്‍ ശരീരത്തിന്റെ പെട്ടെന്നുള്ള തരംഗചലനങ്ങളാല്‍ സമുദ്രാപരിതലത്തില്‍ നീന്തുന്നു. ആഴക്കടലിലും ഇവയ്‌ക്കു യാതൊരു ബുദ്ധിമുട്ടും അനു‌ഭവപ്പെടുന്നില്ല.

മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്‌ കാഴ്‌ചയില്‍ ആരലുകളോടു യാതൊരു സാദൃശ്യവും ഉണ്ടാവില്ല. ഇവയെ ഗള്‍ഫ്‌സ്‌ട്രീമില്‍ കണ്ടെത്തിയ ശാസ്‌ത്രജ്ഞര്‍ മറ്റെന്തോ ജീവികളായിട്ടാണു കരുതിയത്‌. രണ്ടുമുതല്‍ നാലുവരെ വര്‍ഷങ്ങള്‍ ഒഴുക്കിനൊപ്പം നീങ്ങുന്നതോടെ ഇവ വളര്‍ന്ന്‌ ആരലുകളുടെ ആകൃതി പ്രാപിക്കുന്നു. എന്നാല്‍ ഈ സമയത്തും ഇവയുടെ ശരീരം സുതാര്യമായിരിക്കും. എല്‍വര്‍ അഥവാ ഗ്ലാസ്‌ ഈല്‍ എന്നാണ്‌ ഈ സമയത്ത്‌ ഇവ അറിയപ്പെടുന്നത്‌.

ആരലുകള്‍ വലിയ ദേശാടകരാണ്‌. അമേരിക്കന്‍ ഈലുകളുടെ യൂറോപ്യന്‍ സമുദ്രങ്ങളിലേക്കുള്ള കുടിയേറ്റം പ്രസിദ്ധമാണ്‌.

ചിലയിനം ആരലുകളെ തീരദേശവാസികള്‍ ഭക്ഷണത്തിന്‌ ഉപയോഗിക്കാറുണ്ട്‌. നോ: മോറേകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍