This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കംപാല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കംപാല
Kampala
ഉഗാണ്ടയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും. രാജ്യത്തിന്റെ ദക്ഷിണഭാഗത്ത് വിക്‌റ്റോറിയ തടാകത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 1154000 (1999)ഉഗാണ്ടയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമാണ് കംപാലനഗരം. സമുദ്രനിരപ്പില്‍നിന്ന് സു. 1220 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ നഗരത്തെ മറ്റു പ്രധാന കേന്ദ്രങ്ങളുമായി റോഡുമാര്‍ഗവും റെയില്‍മാര്‍ഗവും ബന്ധിപ്പിച്ചിരിക്കുന്നു. രാജ്യത്തെ അന്തര്‍ദേശീയ വിമാനത്താവളമായ എന്റെബെ (Entebbe) നഗരത്തില്‍ നിന്ന് സു. 40 കി.മീ. ദൂരെ മാറിയാണ് സ്ഥിതിചെയ്യുന്നത്. നഗരത്തില്‍ നിന്ന് സു. 10 കി.മീ. തെ.കി. മാറിയാണ് പോര്‍ട്‌ബെല്‍ (Port Bell) തുറമുഖത്തിന്റെ സ്ഥാനം.
ധാന്യം പൊടിക്കല്‍, പഞ്ചസാരയുത്‌പാദനം, തുകല്‍ ഊറയ്‌ക്കിടല്‍, കാപ്പിസംസ്‌കരണം, വസ്‌ത്രനിര്‍മാണം, സിഗരറ്റ്‌സിമന്റ് ഉത്‌പാദനം എന്നിവയാണ് നഗരത്തിലെ പ്രധാന വ്യവസായങ്ങള്‍. 1922ല്‍ സ്ഥാപിതമായ മകറീര്‍ (Makerere) സര്‍വകലാശാല, 1954ല്‍ സ്ഥാപിതമായ ഉഗാണ്ട ടെക്‌നിക്കല്‍ കോളജ് തുടങ്ങിയവ നഗരത്തിലെ മുഖ്യ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. നാഷണല്‍ തിയെറ്റര്‍, ഉഗാണ്ട മ്യൂസിയം, റുബാഗ കതീഡ്രല്‍ (Rubaga Cathedral) തുടങ്ങിയവ മറ്റു പ്രധാന ആകര്‍ഷണങ്ങളാകുന്നു.
19-ാം ശ.ത്തില്‍ ബുഗാണ്ട രാജ്യ(Buganda Kingdom)ത്തിന്റെ രാജധാനിയായിരുന്നു കംപാല. 19001905 കാലയളവില്‍ ബ്രിട്ടീഷ് സംരക്ഷിത പ്രദേശത്തിന്റെ തലസ്ഥാനമായിരുന്ന ഈ നഗരം 1962ല്‍ ഉഗാണ്ടയുടെ ആസ്ഥാനമായി.