This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കംകൈ കൊണ്ട ചോളേശ്വരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കംകൈ കൊണ്ട ചോളേശ്വരം

തമിഴ്‌നാട്ടില്‍ തിരുനെല്‍വേലി ജില്ലയിലെ ചരിത്രപ്രസിദ്ധമായ പ്രാചീന നഗരവും ശൈവക്ഷേത്രവും. തന്റെ ഗംഗാസമതല ആക്രമണത്തിന്റെ സ്‌മരണയ്‌ക്കായി ചോളരാജാവായ രാജേന്ദ്രന്‍ (1012-44) തലസ്ഥാനനഗരമായിരുന്ന കംകൈ കൊണ്ട ചോളപുരത്താണ്‌ സ്‌മാരകക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്‌. "ഗംഗാപുരി' എന്ന്‌ സംസ്‌കൃതത്തിലും; കലിങ്കത്തുപ്പരണി, വിക്രമചോഴനൂല മുതലായ തമിഴ്‌ഗ്രന്ഥങ്ങളിലും; "ഗംഗാപുരം' എന്ന്‌ ദണ്ഡിയുടെ കൃതികളിലും; "ഗംഗൈമനാകര്‍' എന്ന്‌ വീരരാജേന്ദ്ര പ്രശസ്‌തികളിലും പരാമര്‍ശിച്ചിട്ടുള്ളത്‌ ഈ നഗരത്തെയാണ്‌. പ്രസ്‌തുത ക്ഷേത്രത്തിന്‌ ബൃഹദീശ്വരം എന്നും പേരുണ്ട്‌. കംകൈകൊണ്ട ചോളപുരം ഇന്ന്‌ ഓര്‍മിക്കപ്പെടുന്നതു തന്നെ ഈ ക്ഷേത്രത്തിന്റെ പേരിലാണ്‌. വിശാലമായ ക്ഷേത്രവളപ്പിനു ചുറ്റിലുമായി ഉണ്ടായിരുന്ന മതില്‍ക്കെട്ടിനും ഉള്ളിലെ ചെറിയ അമ്പലങ്ങള്‍ക്കും കിഴക്കും വടക്കുമുള്ള ഗോപുരങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്‌.

അംബരചുംബിയായി ഉയര്‍ന്നു നില്‌ക്കുന്ന ക്ഷേത്രത്തിനുള്ളില്‍ ഏതാനും മണ്ഡപങ്ങളും അഞ്ചു ചെറിയ ക്ഷേത്രങ്ങളും കാണാനുണ്ട്‌. തഞ്ചാവൂരിലെ പ്രസിദ്ധമായ രാജരാജേശ്വരക്ഷേത്ര(ശാന്താരപ്രസാദം)ത്തിന്റെ രൂപമാതൃകയിലാണ്‌ രാജേന്ദ്രന്‍ ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്‌. തഞ്ചാവൂര്‍ ക്ഷേത്രത്തിലെ പ്രതിമകള്‍ പുരുഷരൂപങ്ങളും ചോളേശ്വരത്തിലേത്‌ സ്‌ത്രണങ്ങളും ആണെന്ന വ്യത്യാസമുണ്ട്‌. ശിലാപ്രതിമകളും ചെമ്പുവിഗ്രഹങ്ങളും ചോളപ്രതിമാ ശില്‌പകലയുടെ ഉത്തമമാതൃകകളാണ്‌.

(പ്രൊഫ. ജെ. യേശുദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍