This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഫ്യൂസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:27, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓര്‍ഫ്യൂസ്‌

Orpheus

ഒരു ഗ്രീക്‌ പുരാണകഥാപാത്രം. ഡയോണിസസ്‌ ദേവന്റെ അനുയായികളിൽ ഒരാളായ ഓർഫ്യൂസ്‌ കവിതയുടെ അധിദേവതയായ കാലിപ്പോയുടെ പുത്രനാണ്‌. കാലിപ്പോ കവിതകളുടെ ഛന്ദസ്സ്‌ ഇലിയഡ്ഡിന്റെയും ഒഡീസിയുടെയും ഷഡ്‌പാത്തു (വലഃമാലലേൃ)കള്‍ തന്നെയാണ്‌. ഓർഫ്യൂസിന്‌ മാന്ത്രികശക്തിയോടുകൂടിയ ഒരു തന്ത്രിവാദ്യം (ലയർ) ഉണ്ടായിരുന്നു. ഇദ്ദേഹം അതു മീട്ടുമ്പോള്‍ അതിന്റെ ശ്രുതിമാധുരിയിൽ വൃക്ഷലതാദികളും പക്ഷിമൃഗാദികളും കാട്ടരുവികളും ശിലാഖണ്ഡങ്ങളും നൃത്തംവയ്‌ക്കുമായിരുന്നു എന്നാണ്‌ ഐതിഹ്യം.

യൂറിഡൈസ്‌ എന്ന ഒരു വനദേവതയെ ഓർഫ്യൂസ്‌ പ്രമിച്ചു; ഈ വനദേവതയെ അരിസ്റ്റോസ്‌ എന്ന മറ്റൊരു ദേവനും പ്രമിച്ചിരുന്നു. തേനീച്ചകളുടെ ദേവനാണ്‌ അരിസ്റ്റോസ്‌. ഓർഫ്യൂസിന്റെയും യൂറിഡൈസിന്റെയും വിവാഹവേളയിൽ അരിസ്റ്റോസ്‌ യൂറിഡൈസിനെ ഓടിച്ചു പിടിക്കാന്‍ ശ്രമിച്ചു. പ്രാണരക്ഷാർഥം പലായനം ചെയ്‌ത യൂറിഡൈസ്‌ സർപ്പദംശനമേറ്റു മരിച്ചു. യൂറിഡൈസിന്റെ ജീവന്‍ വീണ്ടെടുക്കാന്‍ ഓർഫ്യൂസ്‌ പാതാളത്തിലേക്കു ചെന്നു. തന്റെ മാന്ത്രികവാദ്യത്തിന്റെ ശബ്‌ദമാധുരികൊണ്ട്‌ പാതാളദേവതയായ പെർസിഫോണിൽനിന്നു യൂറിഡൈസിന്റെ മോചനം സാധിച്ചു: എന്നാൽ ഒരു വ്യവസ്ഥ അയാള്‍ പാലിക്കേണ്ടതുണ്ടായിരുന്നു: ഭൂമിയിൽ തിരിച്ചെത്തുന്നതുവരെ പിന്തിരിഞ്ഞുനോക്കാന്‍ പാടില്ല. ഈ വ്യവസ്ഥ പാലിക്കാന്‍ കഴിയാത്തതുകൊണ്ട്‌ ഓർഫ്യൂസിന്‌ യൂറിഡൈസ്‌ എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടു. ഒരു സംഘം ത്രഷ്യന്മാരുമായി ഓർഫ്യൂസ്‌ സ്വന്തം കഥകളും ഡയോണിസസ്സിന്റെ കഥകളും ആലപിച്ചുകൊണ്ട്‌ അലഞ്ഞുനടന്നു. ഒടുവിൽ ത്രഷ്യയിലെ ഒരു സംഘം പാമ്പാട്ടികള്‍ ഓർഫ്യൂസിനെ വധിച്ചു. അവർ ഓർഫ്യൂസിന്റെ തല വെട്ടിയെടുത്ത്‌ ഹെർബസ്‌ നദിയിലെറിഞ്ഞു. ഓർഫ്യൂസിന്റെ ശിരസ്സ്‌ സമുദ്രത്തിലേക്കൊഴുകി നീങ്ങിക്കൊണ്ടിരുന്നപ്പോഴും "യൂറിഡൈസ്‌, യൂറിഡൈസ്‌' എന്നു മന്ത്രിച്ചിരുന്നുവത്ര.

യൂറിഡൈസിന്റെ സഹോദരിമാർ അരിസ്റ്റോസിനോട്‌ പകരം വീട്ടി. അവർ അയാളുടെ തേനീച്ചകളെയെല്ലാം കൊന്നൊടുക്കി. ഓർഫ്യൂസിന്റെ കഥ 7-ാം ശ. മുതൽ ഗ്രീസിൽ പ്രചാരംനേടി. വെർജിൽ തൊട്ടുള്ള സാഹിത്യകാരന്മാരെ ഈ പുരാണകഥ ആകർഷിച്ചിട്ടുണ്ട്‌. ജോർജിക്കസ്‌ എന്ന തന്റെ കാവ്യം വെർജിൽ അവസാനിപ്പിക്കുന്നത്‌ ഓർഫ്യൂസിന്റെ കഥാഖ്യാനത്തോടുകൂടിയാണ്‌.

മിൽട്ടണ്‍ പറുദീസാ നഷ്‌ടത്തിലും ലിസിഡാസ്സിലും ഓർഫ്യൂസിനെ അനുസ്‌മരിക്കുന്നു. പ്രാചീനയവന കവികള്‍ക്ക്‌ ഓർഫ്യൂസ്‌ മതനിഗൂഢതകളുടെ പ്രതീകമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍