This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഫ്യൂസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഓര്‍ഫ്യൂസ്‌

Orpheus

ഒരു ഗ്രീക്‌ പുരാണകഥാപാത്രം. ഡയോണിസസ്‌ ദേവന്റെ അനുയായികളില്‍ ഒരാളായ ഓര്‍ഫ്യൂസ്‌ കവിതയുടെ അധിദേവതയായ കാലിപ്പോയുടെ പുത്രനാണ്‌. കാലിപ്പോ കവിതകളുടെ ഛന്ദസ്സ്‌ ഇലിയഡ്ഡിന്റെയും ഒഡീസിയുടെയും ഷഡ്‌പാത്തു (വലഃമാലലേൃ)കള്‍ തന്നെയാണ്‌. ഓര്‍ഫ്യൂസിന്‌ മാന്ത്രികശക്തിയോടുകൂടിയ ഒരു തന്ത്രിവാദ്യം (ലയര്‍) ഉണ്ടായിരുന്നു. ഇദ്ദേഹം അതു മീട്ടുമ്പോള്‍ അതിന്റെ ശ്രുതിമാധുരിയില്‍ വൃക്ഷലതാദികളും പക്ഷിമൃഗാദികളും കാട്ടരുവികളും ശിലാഖണ്ഡങ്ങളും നൃത്തംവയ്‌ക്കുമായിരുന്നു എന്നാണ്‌ ഐതിഹ്യം.

യൂറിഡൈസ്‌ എന്ന ഒരു വനദേവതയെ ഓര്‍ഫ്യൂസ്‌ പ്രമിച്ചു; ഈ വനദേവതയെ അരിസ്റ്റോസ്‌ എന്ന മറ്റൊരു ദേവനും പ്രമിച്ചിരുന്നു. തേനീച്ചകളുടെ ദേവനാണ്‌ അരിസ്റ്റോസ്‌. ഓര്‍ഫ്യൂസിന്റെയും യൂറിഡൈസിന്റെയും വിവാഹവേളയില്‍ അരിസ്റ്റോസ്‌ യൂറിഡൈസിനെ ഓടിച്ചു പിടിക്കാന്‍ ശ്രമിച്ചു. പ്രാണരക്ഷാര്‍ഥം പലായനം ചെയ്‌ത യൂറിഡൈസ്‌ സര്‍പ്പദംശനമേറ്റു മരിച്ചു. യൂറിഡൈസിന്റെ ജീവന്‍ വീണ്ടെടുക്കാന്‍ ഓര്‍ഫ്യൂസ്‌ പാതാളത്തിലേക്കു ചെന്നു. തന്റെ മാന്ത്രികവാദ്യത്തിന്റെ ശബ്‌ദമാധുരികൊണ്ട്‌ പാതാളദേവതയായ പെര്‍സിഫോണില്‍നിന്നു യൂറിഡൈസിന്റെ മോചനം സാധിച്ചു: എന്നാല്‍ ഒരു വ്യവസ്ഥ അയാള്‍ പാലിക്കേണ്ടതുണ്ടായിരുന്നു: ഭൂമിയില്‍ തിരിച്ചെത്തുന്നതുവരെ പിന്തിരിഞ്ഞുനോക്കാന്‍ പാടില്ല. ഈ വ്യവസ്ഥ പാലിക്കാന്‍ കഴിയാത്തതുകൊണ്ട്‌ ഓര്‍ഫ്യൂസിന്‌ യൂറിഡൈസ്‌ എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടു. ഒരു സംഘം ത്രഷ്യന്മാരുമായി ഓര്‍ഫ്യൂസ്‌ സ്വന്തം കഥകളും ഡയോണിസസ്സിന്റെ കഥകളും ആലപിച്ചുകൊണ്ട്‌ അലഞ്ഞുനടന്നു. ഒടുവില്‍ ത്രഷ്യയിലെ ഒരു സംഘം പാമ്പാട്ടികള്‍ ഓര്‍ഫ്യൂസിനെ വധിച്ചു. അവര്‍ ഓര്‍ഫ്യൂസിന്റെ തല വെട്ടിയെടുത്ത്‌ ഹെര്‍ബസ്‌ നദിയിലെറിഞ്ഞു. ഓര്‍ഫ്യൂസിന്റെ ശിരസ്സ്‌ സമുദ്രത്തിലേക്കൊഴുകി നീങ്ങിക്കൊണ്ടിരുന്നപ്പോഴും "യൂറിഡൈസ്‌, യൂറിഡൈസ്‌' എന്നു മന്ത്രിച്ചിരുന്നുവത്ര.

യൂറിഡൈസിന്റെ സഹോദരിമാര്‍ അരിസ്റ്റോസിനോട്‌ പകരം വീട്ടി. അവര്‍ അയാളുടെ തേനീച്ചകളെയെല്ലാം കൊന്നൊടുക്കി. ഓര്‍ഫ്യൂസിന്റെ കഥ 7-ാം ശ. മുതല്‍ ഗ്രീസില്‍ പ്രചാരംനേടി. വെര്‍ജില്‍ തൊട്ടുള്ള സാഹിത്യകാരന്മാരെ ഈ പുരാണകഥ ആകര്‍ഷിച്ചിട്ടുണ്ട്‌. ജോര്‍ജിക്കസ്‌ എന്ന തന്റെ കാവ്യം വെര്‍ജില്‍ അവസാനിപ്പിക്കുന്നത്‌ ഓര്‍ഫ്യൂസിന്റെ കഥാഖ്യാനത്തോടുകൂടിയാണ്‌.

മില്‍ട്ടണ്‍ പറുദീസാ നഷ്‌ടത്തിലും ലിസിഡാസ്സിലും ഓര്‍ഫ്യൂസിനെ അനുസ്‌മരിക്കുന്നു. പ്രാചീനയവന കവികള്‍ക്ക്‌ ഓര്‍ഫ്യൂസ്‌ മതനിഗൂഢതകളുടെ പ്രതീകമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍