This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർഗാനൊ സള്‍ഫർ യൗഗികങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓർഗാനൊ സള്‍ഫർ യൗഗികങ്ങള്‍ Organo Sulphur Compounds സള്‍ഫറും കാർബണും തമ്മിൽ ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓർഗാനിക യൗഗികങ്ങള്‍. ഇവയിൽ പ്രായേണ ഓക്‌സിജന്‍, നൈട്രജന്‍, ഹാലജന്‍, ഫോസ്‌ഫറസ് എന്നിവയിൽ ചിലതിന്റെ അണുക്കളുമുണ്ടായിരിക്കും. ഓർഗാനൊ സള്‍ഫർ യൗഗികങ്ങള്‍ ആയിരക്കണക്കിന് അറിവായിട്ടുണ്ട്. പ്രകൃത്യാ ലഭിക്കുന്ന പെനിസിലിനുകള്‍, ഇന്‍സുലിനുകള്‍, സിസ്റ്റീന്‍, മെഥിയൊനൈന്‍ എന്നിങ്ങനെയുള്ള അമിനൊ അമ്ലങ്ങള്‍ മുതലായവയും കൃത്രിമമായി നിർമിക്കപ്പെടുന്ന ഔഷധമൂല്യമുള്ള സള്‍ഫാ മരുന്നുകളും ഓർഗാനൊ സള്‍ഫർ യൗഗികങ്ങളാണ്. അപമാർജകങ്ങള്‍, ഔഷധങ്ങള്‍, പോളിമെറുകള്‍, സള്‍ഫർ വർണകങ്ങള്‍, ലായകങ്ങള്‍, കളനാശിനികള്‍, കവകനാശിനികള്‍, കീടനാശിനികള്‍, സള്‍ഫൈഡ് റബ്ബറുകള്‍ എന്നിങ്ങനെ ഒട്ടുവളരെ വ്യവസായങ്ങള്‍ ഓർഗാനൊ സള്‍ഫർ യൗഗികങ്ങളുള്‍ക്കൊള്ളുന്നവയാണ്. ഓർഗാനിക രസതന്ത്രത്തിലെ ചില മൗലിക സിദ്ധാന്തങ്ങളുടെ പഠനത്തിൽ ഓർഗാനൊ സള്‍ഫർ യൗഗികങ്ങള്‍ പ്രയോജനപ്പെടുന്നു. ഈ വകുപ്പിൽപ്പെട്ട പദാർഥങ്ങളെ രസതന്ത്രപരമായി പതിനാറു മുഖ്യവിഭാഗങ്ങളായി തിരിക്കാം:
വിഭാഗങ്ങള്‍ പൊതുഫോർമുല സൂചന മെർകാപ്‌റ്റന്‍ R S H R-ആൽക്കൈന്‍ ഗ്രൂപ്പ് (തയോള്‍) തയോഫിനോള്‍ Ar S H Ar-അരൈൽ ഗ്രൂപ്പ് ഡൈസള്‍ഫൈഡ് R S S R' R'-ആലിഫാറ്റിക് ഗ്രൂപ്പ് അഥവാ ഹെറ്ററൊസൈക്ലിക്‌റാഡിക്കൽ സള്‍ഫൈഡ് R S R സള്‍ഫിനൈൽ ക്ലോറൈഡ് R S Cl O സള്‍ഫോക് സൈഡ് R-S-R O സള്‍ഫോണ്‍ R-S-R O സള്‍ഫൊണൈൽ ക്ലോറൈഡ് R SO2 CI സള്‍ഫൊണമൈഡ് R SO2 NH2 തയൊ ആൽഡി ഹൈഡ് R C H S തയൊ കീറ്റോണ്‍ R C S R സള്‍ഫിനിക് ആസിഡ് R SO2 H സള്‍ഫോണിക് ആസിഡ് R SO3 H സള്‍ഫോണിക് ആസിഡ് എസ്റ്റർ R SO2 OR1 തയോള്‍ എസ്റ്റർ R CO SR1 തയോ ആസിഡ് R CO SH
തയോ കാർബമേറ്റുകള്‍, ഡൈതയോ ആസിഡുകള്‍, ഓർഗാനിക് തയോ സയനേറ്റുകള്‍ മുതലായ ഒട്ടുവളരെ പദാർഥങ്ങളും ഓർഗാനോ സള്‍ഫർ യൗഗികങ്ങളായിട്ടുണ്ട്. അവ മുകളിൽ കൊടുത്ത വിഭാഗങ്ങളിലുള്‍പ്പെടുന്നവയല്ല.